ADVERTISEMENT

കായിക ഇനങ്ങൾ: ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4. ഈ ഇനങ്ങളിൽ 2019 ജനുവരി ഒന്നിനു ശേഷം ഇനിപ്പറയുന്ന ഏതെങ്കിലും നേട്ടം കൈവരിച്ചിരിക്കണം. 

∙ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർ. 

∙സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ.

∙സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് ദേശീയ ഗെയിംസിൽ പങ്കെടുത്തവർ.

∙ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ കീഴിൽ സംഘടിപ്പിച്ച  ഇന്റർ സോൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ.

∙ദേശീയ ടീമിന്റെ കോച്ചിങ് ക്യാംപിൽ പങ്കെടുത്തവർ. 

തസ്‌തികകളുടെ യോഗ്യതയും ശമ്പളവും:

∙അസിസ്‌റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ, സിവിൽ): ഇലക്‌ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ്ങിൽ ബിടെക്, 59,100–1,17,400.

∙സബ് എൻജിനീയർ(ഇലക്‌ട്രിക്കൽ, സിവിൽ): ഇലക്‌ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 41,600–82,400.

∙ജൂനിയർ അസിസ്‌റ്റന്റ്/കാഷ്യർ: ബിരുദം, 31,800–68,900.

∙ഓഫിസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്: ഏഴാം ക്ലാസ് ജയം, 24,400–43,600.

∙മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ): നാലാം ക്ലാസ് ജയം, പത്താം ക്ലാസ് ജയിക്കരുത്, സൈക്കിൾ സവാരി അറിയണം (പുരുഷന്മാർക്ക്), 24,400–43,600. 

പ്രായം: 18–24. ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർക്കു പ്രായപരിധിയിൽ ഒരു വർഷം ഇളവ്. ഫീസ്: 500.  www.kseb.in 

Content Summary : KSEB Sports Person Recruitment 2023 Apply For 12 Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com