ലക്ഷ്യം വിദേശത്തുൾപ്പെടെ പുതിയ തൊഴിൽ മേഖലകളിൽ യുവാക്കളെ എത്തിക്കുക ; ട്രേസ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

HIGHLIGHTS
  • പട്ടികജാതി യുവാക്കൾക്ക് നൈപുണ്യപരിശീലന പദ്ധതി.
  • ലക്ഷ്യം സുസ്ഥിര വരുമാനം സാധ്യമാക്കുക.
skill-development-project-for-sc-st-youth
Representative Image. Photo Credit : :EtiAmmos/iStock
SHARE

തിരുവനന്തപുരം ∙ പട്ടികജാതി  യുവാക്കൾക്ക് പുതിയ കോഴ്സുകളിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമുള്ള പദ്ധതികൾക്ക് ഭരണാനുമതിയായി. 5000 യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും. 

പട്ടികജാതി, വർഗ വികസന വകുപ്പ് നടപ്പാക്കുന്ന ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് (ട്രേസ്) പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ പരിശീലനം. വിദേശത്ത് ഉൾപ്പെടെ പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇതിന് 19.5 കോടി രൂപയുടെ ഭരണാനുമതി ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. 

സർക്കാർ നടപ്പാക്കിയ പരിശീലന പദ്ധതികളുടെ ഭാഗമായി പട്ടികവർഗക്കാരായ 150 പെൺകുട്ടികൾക്ക് വ്യോമയാന മേഖലയിൽ തൊഴിൽ ലഭ്യമാക്കിയിരുന്നു. മറൈൻ മേഖലയിലും സമാന അവസരങ്ങൾ ഒരുക്കുകയാണ്.

പരിശീലിപ്പിക്കുന്ന കോഴ്സുകൾ

മറൈൻ സ്ട്രക്ചറൽ ഫിറ്റർ, അഡ്വാൻസ്ഡ് ബയോ മെഡിക്കൽ എക്വിപ്മെന്റ് ഹാൻഡ്‌സ് ഓൺ ട്രെയിനിങ്, അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ, നഴ്സിങ് അസിസ്റ്റന്റ്, സോളർ പിവി മെയ്ന്റനൻസ്, സ്കാഫോൾഡിങ് ഓപ്പറേറ്റർ, പ്ലമിങ് എൻജിനീയറിങ്, പെയിന്റിങ് ആൻഡ് ഫിനിഷിങ് വർക്സ്, വാട്ടർ പ്രൂഫിങ് ആൻഡ് ഹോം ഓട്ടമേഷൻ, ഫിറ്റർ ഫാബ്രിക്കേഷൻ, പ്രോസസ് ഇൻസ്ട്രുമെന്റേഷൻ, ഇൻഡസ്ട്രിയൽ വെൽഡർ ആൻഡ് ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ, കാബിൻ ക്രൂ ട്രെയിനിങ്, എയർലൈൻ മാനേജ്‌മെന്റ് ട്രെയിനിങ്, സപ്ലൈ ചെയിൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ മോഡ് ട്രെയിനിങ്, മെഷീൻ ഓപ്പറേറ്റർ ഇൻ പ്ലാസ്റ്റിക് പ്രോസസിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ.

Content Summary : To know about Skill Development Project for SC/ST Youth

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS