പഠിച്ച കോളജിലേക്ക് തിരികെയെത്തുന്നത് ഏറെ സന്തോഷം നിറഞ്ഞ അനുഭവമായിരിക്കും. അത്തരം ഒരു അനുഭവത്തിന്റെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. താൻ പഠിച്ച എറണാകുളം ലോ കോളജിലെ ക്ലാസ്മുറിയുടെ ദൃശ്യങ്ങൾക്കൊപ്പം അന്നത്തെ ഓർമകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമ പേജിലൂടെ മമ്മൂട്ടി പങ്കുവച്ചത്
അൽമ മേറ്റർ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയിൽ മമ്മൂട്ടി പറയുന്നതിങ്ങനെ :-
‘‘ എറണാകുളം ലോ കോളജ്. ഇതാണെന്റെ ഫൈനൽ ഇയർ ക്ലാസ്റൂം. ഇപ്പോഴിവിടെ ക്ലാസില്ല. ഇവിടെയാണ് ഞങ്ങൾ ചെറിയ ചെറിയ കലാപരിപാടികൾ ഒക്കെ നടത്തിയിരുന്നത്. ഇതൊരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരുന്നു’’.
പതിവില്ലാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളെക്കുറിച്ച് പങ്കുവച്ച മമ്മൂട്ടിയുടെ വിഡിയോ തെല്ലൊരു അമ്പരപ്പോടെയാണ് ആരാധകർ സ്വീകരിച്ചത്.
Content Summary : Actor Mammootty shares memories about ernakulam law college