നാലായിരത്തിലധികം വിദ്യാർഥികൾക്ക് അപ്രന്റിസ്ഷിപ് നൽകി : മന്ത്രി ഡോ. ആർ ബിന്ദു

HIGHLIGHTS
  • ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനി നിരക്കിലുള്ള സ്റ്റൈപ്പന്റ് ലഭിക്കും.
  • കളമശ്ശേരിയിലെ  സൂപ്പർവൈസറി സെന്റർ മുഖേനയാണ് തിരഞ്ഞെടുപ്പ് നടന്നത്.
r-bindu
മന്ത്രി ഡോ.ആർ ബിന്ദു.
SHARE

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നാലായിരത്തിലധികം പോളിടെക്‌നിക്‌, എൻജിനീയറിങ് വിദ്യാർഥികൾക്ക് അപ്രന്റിസ്ഷിപ് നൽകിയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു.

Read Also : ഈ ഡിപ്ലോമ കോഴ്സ് പഠിച്ചു ജയിച്ചവർക്കെല്ലാം ലഭിച്ചത് മികച്ച ജോലി

സംസ്ഥാനത്തെ അൻപതോളം വ്യത്യസ്ത വ്യവസായ മേഖലകളിലാണ് അപ്രന്റിസ് ട്രെയിനികളെ  തിരഞ്ഞെടുത്തത്. തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്കിൽ നടന്ന കേന്ദ്രീകൃത അഭിമുഖത്തിൽ മാത്രം 704 പേർക്കാണ് അപ്രന്റിസ്ഷിപ് നൽകിയത്. ഒരു വർഷത്തേക്കാണ്  അപ്രന്റിസുകൾക്ക് ട്രെയിനിങ് നൽകുന്നത്.

ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനി നിരക്കിലുള്ള സ്റ്റൈപ്പന്റ് ഇവർക്ക് ലഭിക്കുമെന്ന് മന്ത്രി ഡോ.ബിന്ദു അറിയിച്ചു. കളമശ്ശേരിയിലെ  സൂപ്പർവൈസറി സെന്റർ മുഖേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നായി അൻപതോളം കമ്പനികളുടെ പ്രതിനിധികളാണ് ട്രെയിനികളെ തിരഞ്ഞെടുത്തത്.

പുതിയ ബി ടെക്, ഡിപ്ലോമ ബിരുദധാരികൾക്ക് പ്രായോഗിക പരിശീലനം നൽകി അവരെ വ്യവസായങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തൊഴിൽയോഗ്യരാക്കുകയാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും സ്വായത്തമാക്കുകയും അതുവഴി മികച്ച സംരംഭകരാകാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന അപ്രന്റിസുകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള  സർട്ടിഫിക്കറ്റുകൾ നൽകും.

കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ ഈ സർട്ടിഫിക്കറ്റ് തൊഴിൽ പരിചയ സാക്ഷ്യപത്രമായി ഉപയോഗിക്കാം- മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.

Content : Provide apprenticeships for 4000 polytechnic and engineering students, says Minister R. Bindu

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS