സയൻസ് / എൻജിനീയറിങ് പിഎച്ച്ഡി നേടിയിട്ട് കരിയർ മുടങ്ങിപ്പോയ കേരളീയ വനിതകൾക്കായുള്ള ‘ബാക്ക് ടു ലാബ്’ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാം എന്ന സംസ്ഥാന സർക്കാർ പദ്ധതിയിലേക്ക് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ സർക്കാർ മേഖലയിലെ ഗവേഷണകേന്ദ്രത്തിലോ കേരളത്തിനു പുറത്തെങ്കിൽ ശ്രേഷ്ഠസ്ഥാപനത്തിലോ ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ഗവേഷണം നടത്താം.
Read Also : സാഹസികത ഇഷ്ടമാണോ?; തീർച്ചയായും പഠിക്കണം ഈ കോഴ്സ്
അപേക്ഷകർക്ക് ജോലിയുണ്ടാകരുത്. സ്ഥിരതാമസം കേരളത്തിലാകണം. മുൻപ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നേടിയിരിക്കരുത്. പിജി ബിരുദത്തിന് കുറഞ്ഞത് 60% എങ്കിലും മാർക്ക് വേണം. ഒരു SCI (സയൻസ് സൈറ്റേഷൻ ഇൻഡക്സ്) ജേണൽ പ്രസിദ്ധീകരണമോ പേറ്റന്റോ എങ്കിലും ഉണ്ടായിരിക്കണം. 2023 ഫെബ്രുവരി ഒന്നിനു 40 വയസ്സു കവിയരുത്.
പിന്നാക്ക, പട്ടിക വിഭാഗക്കാർക്ക് 43/45 വരെയാകാം. പ്രതിമാസം 45,000 രൂപ ഫെലോഷിപ്പും 10% വീട്ടുവാടകയും 75,000 രൂപ വാർഷിക ഗ്രാന്റും ലഭിക്കും. കരാർ അടിസ്ഥാനത്തിലാണു പ്രവർത്തനം. സർവീസ് ആനുകൂല്യങ്ങളില്ല. പരമാവധി 20 പേർക്ക് ഫെലോഷിപ് നൽകും. വിവരങ്ങൾ: kscste.kerala.gov.in.
Content Summary : Online applications invited for back to lab post doctoral-fellowship