കോയമ്പത്തൂരിൽ രാജ്യാന്തര കേംബ്രിജ് വിദ്യാഭ്യാസവുമായി എസ്എസ്‌വിഎം വേൾഡ് സ്കൂൾ

SSVM World School Coimbatore
ഡോ. മണിമേഖലൈ
SHARE

കരിയർ സാധ്യതകളും ബിസിനസ്സുമെല്ലാം പ്രദേശങ്ങളുടെ അതിർവരമ്പുകൾ വിട്ട് ആഗോളമാകുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരമൊരു ഗ്ലോബൽ അന്തരീക്ഷത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിനും എങ്ങനെ മാറാതിരിക്കാനാകും? ഭാവി കാലത്തിന് അനുയോജ്യമായ വിധത്തിൽ അത്യന്താധുനിക പഠനാനുഭവം നൽകി വിദ്യാർഥികളെ മത്സരക്ഷമതയുള്ള ആഗോള പൗരന്മാരായി വാർത്തെടുക്കുകയാണ് കോയമ്പത്തൂരിലെ രാജ്യാന്തര കേംബ്രിജ് സ്കൂളായ എസ്എസ്‌വിഎം വേൾഡ് സ്കൂൾ.  

മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളിലെ കൗതുക ഭാവനകളെ ഉണർത്തി, ജീവിതത്തിന് ആവേശത്തുടക്കം നൽകാൻ പ്രാപ്തമാക്കുന്ന ശേഷികൾ അവർക്ക് പകർന്നു നൽകുകയാണ് എസ്എസ്‌വിഎം വേൾഡ് സ്കൂൾ.  ദക്ഷിണേന്ത്യയിലെ ആദ്യ കേംബ്രിജ് ഏർളി ഇയർസ് കേന്ദ്രമെന്ന പ്രത്യേകതയും എസ്എസ്‌വിഎം വേൾഡ് സ്കൂളിന് സ്വന്തം.

SSVM World School Coimbatore
SSVM World School Coimbatore

കേംബ്രിജ് അസ്സസ്മെന്റ് ഇന്റർനാഷണൽ എജ്യുക്കേഷനുമായി (CAIE) അഫിലിയേറ്റ് ചെയ്യപ്പെട്ടതാണ് ഇവിടുത്തെ കോ- എജ്യുക്കേഷണൽ ഡേ ക്യംപസ്. CAIE ഏർളി ഇയർസ് (കെജി), CAIE പ്രൈമറി (ഗ്രേഡ് 1-5), CAIE ലോവർ സെക്കൻഡറി (ഗ്രേഡ് 6-8) വിദ്യാഭ്യാസം എസ്എസ്‌വിഎം നൽകി വരുന്നു. വരും വർഷങ്ങളിൽ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (IGCSE), എ- ലെവൽ തലങ്ങളിലേക്കും ക്ലാസുകൾ ഉയർത്തും.

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അധ്യയന സമ്പ്രദായവുമാണ് എസ്എസ്‌വിഎം സ്ഥാപനങ്ങളിൽ ഒരുക്കിയിരിക്കുന്നതെന്ന് എസ്എസ്‌വിഎം  ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ഡോ. മണിമേഖലൈ മോഹൻ പറയുന്നു. ‘‘ലൈബ്രറികൾ, ലാബുകൾ, സ്പോർട്സ് സൗകര്യങ്ങൾ എന്നിങ്ങനെ വിദ്യാഭ്യാസത്തിന്റെ സമസ്ത തലങ്ങളും ആഗോള നിലവാരത്തിന് കിടപിടിക്കുന്ന രീതിയിൽ സൂക്ഷ്മമായി ആസൂത്രണവും രൂപകല്പനയും നിർവഹിച്ചതാണ്. ഇതിനാൽ വിദ്യാർഥികൾക്ക് എപ്പോഴും അക്കാദമിക ആഭിമുഖ്യം പുലർത്താനും  തങ്ങളുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാനുള്ള പരിശ്രമത്തിൽ മുഴുകാനും സാധിക്കുന്നു...’’ – ഡോ. മണിമേഖലൈ കൂട്ടിച്ചേർത്തു.

കൃഷി, ആയുർവേദം, യോഗ തുടങ്ങിയ പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ‘എൺവയോൺമെന്റൽ സ്റ്റീവാർഡ്ഷിപ്പ്’ പോലുള്ള വളർന്നുവരുന്ന മേഖലകളെയും എസ്എസ്‌വിഎം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നു. ഉയർന്ന യോഗ്യതകളുള്ള അധ്യാപകർ തങ്ങളുടെ സമ്പൂർണ്ണ സമർപ്പണത്താൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇവിടെ ഉറപ്പുവരുത്തുന്നു.

ശാന്തമായ ക്യാംപസ് അന്തരീക്ഷം

ആരും ജീവിക്കാൻ കൊതിക്കുന്ന പ്രശാന്ത സുന്ദരവും സമാധാനപൂർണ്ണവുമായ അന്തരീക്ഷമാണ് എസ്എസ്‌വിഎം കേംബ്രിജ് വിങ്ങിലേത്. ലോകമെമ്പാടും നിന്നുള്ള പഠിതാക്കളുടെയും അധ്യാപകരുടെയും വളരെ ഊർജ്ജസ്വലമായ സമൂഹമാണ് ഇവിടെയുള്ളത്. അതിനൂതനമായ അധ്യയനമാർഗ്ഗങ്ങളും, വൈവിധ്യം നിറഞ്ഞതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംസ്കാരവും ക്യാംപസിന് പ്രസാദാത്മകമായ പോസിറ്റീവ് ഭാവം നൽകുന്നു.

വിശാലവും സാങ്കേതികത്തികവാർന്നതുമായ ക്ലാസ് റൂമുകൾ, റോബോട്ടിക്സ്, ലിംഗിസ്റ്റിക്സ് ലാബുകൾ, സിന്തറ്റിക് ലോൺ ടെന്നീസ് ഇടങ്ങൾ, റോളർ സ്കേറ്റിങ്ങിനും നീന്തലിനുമുള്ള സൗകര്യങ്ങൾ എന്നിവയും ഈ കേന്ദ്രീകൃത എസി ക്യാമ്പസിന്റെ മറ്റു  പ്രത്യേകതകളാണ്.

SSVM World School Coimbatore
SSVM World School Coimbatore

Mindjjo ലൈവ് ലാംഗ്വേജ്

ആഗോള ഗ്രാമമായി ഈ ലോകം മാറിയ ഇന്നത്തെ കാലത്ത് എത്രയധികം ഭാഷകൾ കൈകാര്യം ചെയ്യാമോ അത്രയധികം സാധ്യതകൾ ഒരു വിദ്യാർഥിയുടെ മുന്നിൽ തുറക്കപ്പെടും. ഇ - ലേണിങ് പ്ലാറ്റ്ഫോമുകളുമായി ചേർന്ന് എസ്എസ്‌വിഎം വേൾഡ് സ്കൂൾ  സ്പാനിഷ്, ജർമ്മൻ, ഫ്രഞ്ച് പോലുള്ള വിദേശ ഭാഷകൾ പഠിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ഭാഷകളിൽ അഗ്രഗണ്യരായ അതാത് ദേശങ്ങളിലുള്ള അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ആഗോള വീക്ഷണം സ്വായത്തമാക്കാനും, വൈവിധ്യമാർന്ന സംസ്കാരങ്ങളെ അടുത്തറിയാനും, സംസ്കാരങ്ങൾക്ക് അതീതമായ നൈപുണ്യ ശേഷികൾ വികസിപ്പിക്കാനും എസ്എസ്‌വിഎം വിദ്യാർഥികളെ ഇത്തരത്തിൽ സഹായിക്കുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യ

ഓഡിയോ- വീഡിയോ സാങ്കേതിക വിദ്യയോട് കൂടിയ അത്യാധുനികവും സുസജ്ജമായതുമായ സ്റ്റുഡിയോയും എസ്എസ്‌വിഎമ്മിന്റെ പ്രത്യേകതയാണ്. മാധ്യമ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ ഓഡിയോ വീഡിയോ സങ്കേതങ്ങൾ ഉപയോഗിച്ച് പ്രഫഷണൽ പരിശീലനവും ഇവിടെ നൽകുന്നു.

SSVM World School Coimbatore
SSVM World School Coimbatore

വിദ്യാർഥികളെ അവരുടെ മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ സഹായിക്കുന്ന വിധത്തിൽ  പാഠ്യേതര പ്രവർത്തനങ്ങൾക്കും എസ്എസ്‌വിഎം വേൾഡ് സ്കൂൾ പ്രോത്സാഹനം നൽകുന്നു. ഇവിടുത്തെ എൻസിസി കേഡറ്റുകൾ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ബെസ്റ്റ് കേഡറ്റ് അവാർഡ് തുടർച്ചയായി രണ്ടു വർഷം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എസ്എസ്‌വിഎം ഗ്രേഡ് 9 വിദ്യാർഥികളും എൻസിസി എയർ വിങ് കേഡറ്റുകളുമായ കാർത്തികയും കാവിൻ കെ. റാത്തോഡും ഈ  വർഷം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. കാർത്തിക കൾച്ചറൽ കോമ്പറ്റീഷനിൽ ഗോൾഡ് മെഡലും കാവിൻ ഓൾ ഇന്ത്യ ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി. ഭോപ്പാലിൽ നടന്ന അഞ്ചാമത് ഖേലോ ഇന്ത്യ ഗെയിംസിന്റെ 4 x 100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ എസ്എസ്‌വിഎം വേൾഡ് സ്കൂൾ വിദ്യാർഥിനി അദ്വിക ജി. നായർ വെങ്കല മെഡലും സ്വന്തമാക്കി.

യുവ മനസ്സുകൾക്ക് ഓരോ നാളും പുതിയ പുതിയ ജീവിതാനുഭവങ്ങളാണ് എസ്എസ്‌വിഎം വേൾഡ് സ്കൂൾ ലഭിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും, ഭാവിയിലെ ആഗോള ലോകക്രമത്തിൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർന്നു വരാനും ഇതവരെ പ്രാപ്തരാക്കുന്നു.

Content Summary :  SSVM World School - One of the top 5 IGCSE schools in Coimbatore

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS