ADVERTISEMENT

ഇന്നലെ നടന്ന എസ്എസ്എൽസി ഹിന്ദി പരീക്ഷ മലയാളം, ഇംഗ്ലിഷ് പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളെ കുറച്ചേറെ പ്രയാസപ്പെടുത്തി എന്നു പറയാതെ വയ്യ. മോഡൽ പരീക്ഷയുടെ ചോദ്യക്കടലാസ് കണ്ട് സ്ഥിരം ചോദ്യങ്ങൾ പ്രതീക്ഷിച്ച് എത്തിയതും ഇതിന് ഒരു കാരണമാകാം. കുട്ടികൾ ചിന്തിച്ച് ഉത്തരമെഴുതാനാണു ചോദ്യകർത്താവ് ലക്ഷ്യമിട്ടതെന്ന് ഒന്നാമത്തെ ചോദ്യംതന്നെ സൂചിപ്പിക്കുന്നു. ആ വാക്യം ആരു പറഞ്ഞതാണ് എന്ന് കുട്ടികൾക്കു സംശയമുണ്ടായി.

Read Also : ആവശ്യത്തിന് ചോയ്സ് നൽകി ഇംഗ്ലിഷ് പരീക്ഷ

തിരക്കഥ എഴുതാനുള്ള രണ്ടാമത്തെ ചോദ്യത്തിനു വേണ്ടത്ര ആശയങ്ങൾ ഉണ്ടായിരുന്നു. 3,7,17 വ്യാകരണ ചോദ്യങ്ങൾ പതിവു ശൈലിയിൽ തന്നെയായിരുന്നു. 15–ാം ചോദ്യത്തിൽ വിശേഷണ ശബ്ദം ഏത് എന്നു കണ്ടെത്താനാണ് ആവശ്യപ്പെട്ടത്. വിശേഷണ, നാമ പദങ്ങളെക്കുറിച്ചു കൃത്യമായ ധാരണയുള്ള കുട്ടികൾക്കു ചോദ്യം കടുപ്പമാകാൻ ഇടയില്ല. എളുപ്പത്തിൽ വിശേഷണം കണ്ടെത്താനുള്ള മാർഗങ്ങൾ പരിശീലിച്ചവർ ചോദ്യരീതി കണ്ട് അമ്പരന്നിട്ടുമുണ്ടാകാം. 

രണ്ടു മാർക്കിന്റെ വിശകലനാത്മക ചോദ്യങ്ങൾ (Q No. 4, 18) പതിവു സന്ദർഭത്തിൽനിന്നു മാറിയുള്ള ചോദ്യങ്ങളായതിനാൽ ഉത്തരങ്ങൾക്കായി കുട്ടികൾക്കു നന്നായി ആലോചിക്കേണ്ടി വന്നിട്ടുണ്ടാകും.

g-somashekaran
ജി.സോമശേഖരൻ

അഞ്ചാം ചോദ്യത്തിന്റെ ഉത്തരമായ പത്രവാർത്ത, നൽകിയിരിക്കുന്ന സന്ദർഭം വച്ചുകൊണ്ടു മാത്രം തയാറാക്കാൻ പ്രയാസമായിരിക്കും. ഉചിതമായ സൂചകങ്ങൾ കൂടി ഇവിടെ നൽകാമായിരുന്നു. ചേരുംപടി ചേർക്കാനുള്ള എട്ടാമത്തെ ചോദ്യത്തിലെ അവസാനത്തെ ഉത്തരം പ്രയാസപ്പെടുത്തിയേക്കാമെങ്കിലും മറ്റ് ഉത്തരങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അവശേഷിക്കുന്ന ഉത്തരവും കിട്ടും. 

6, 9, 10, 12, 13 ചോദ്യങ്ങൾ മിക്കവരും ശരിയായി എഴുതിയിട്ടുണ്ടാകും. വാക്യപിരമിഡ് പൂർത്തിയാക്കാനുള്ള 11–ാം ചോദ്യം പല രീതിയിൽ എഴുതാൻ കഴിയും. 14–ാം ചോദ്യമായ ഡയറിയും കത്തും പതിനാറാമത്തെ ചോദ്യമായ കവിതയുടെ ആശയം എന്നിവ പതിവു രീതിയിൽ തന്നെയായിരുന്നു.

പോസ്റ്റർ തയാറാക്കാനുള്ള 19–ാം ചോദ്യത്തിനാവശ്യമായ സൂചനകൾ അതിന്റെ ചോയ്സായി നൽകിയ ടിപ്പണി എഴുതാനുള്ള ചോദ്യത്തിൽനിന്നും സൂചകങ്ങളിൽനിന്നും മിടുക്കർ കണ്ടെത്തിയിട്ടുണ്ടാകും. 4 സ്കോറിന്റെ ചോദ്യങ്ങൾക്കെല്ലാം കുറച്ചുകൂടി വ്യക്തതയുള്ള സൂചകങ്ങൾ നൽകിയിരുന്നെങ്കിൽ കൂടുതൽ ഉചിതമാകുമായിരുന്നു. 

കോവിഡ് മൂലം 8, 9 ക്ലാസുകളിലെ പഠനാനുഭവങ്ങൾ പൂർണമായി കിട്ടാതെപോയ കുട്ടികളെ ചോദ്യരീതിയിൽ വന്ന മാറ്റങ്ങൾ പ്രയാസപ്പെടുത്തിയതിൽ അദ്ഭുതമില്ല. പൊതുവേ ചോദ്യപ്പേപ്പർ കുട്ടികളെ ആവശ്യത്തിലേറെ ചിന്തിപ്പിക്കുകയും അവരുടെ എഴുതാനുള്ള സമയം അപഹരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഉത്തരമെഴുതാൻ കഴിഞ്ഞവർക്ക് മികച്ച സ്കോർ നേടാനാകും.

Content Summary : SSLC Hindi paper may prove a tough nut to crack for many

വിവരങ്ങൾക്ക് കടപ്പാട്  : ജി.സോമശേഖരൻ ഗവ. വിഎച്ച്എസ്എസ്, കുളക്കട, കൊട്ടാരക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com