ന്യൂഡൽഹി ∙ 5,8 ക്ലാസുകളിൽ പൊതുപരീക്ഷ നടത്താനുള്ള തീരുമാനവുമായി കൂടുതൽ സംസ്ഥാനങ്ങൾ. ഹരിയാന, ഹിമാചൽപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ ഈ വർഷം മുതൽ പൊതുപരീക്ഷ നടത്തും. കർണാടകയും നടത്താൻ തീരുമാനിച്ചെങ്കിലും വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ അധ്യയന വർഷം മുതൽ പൊതുപരീക്ഷ നടപ്പാക്കി.
Read Also : ജവാഹർ നവോദയ വിദ്യാലയങ്ങളുടെ അവധി പുനഃക്രമീകരിച്ചു
എട്ടാം ക്ലാസ് വരെ പൊതുപരീക്ഷ പാടില്ലെന്നായിരുന്നു 2009 ൽ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എന്നാൽ 2019 ലെ ഭേദഗതിയിൽ 5,8 ക്ലാസുകളിൽ നടത്താൻ വ്യവസ്ഥ ഉൾപ്പെടുത്തി.
English Summary : More states planned to conduct public exam in fifth and eight classes