Premium

സ്കൂളും സർക്കാർ ഓഫിസും പുലർച്ചെ അഞ്ചരയ്ക്ക് തുറക്കും; എന്തിനീ ഇന്തൊനീഷ്യൻ പരീക്ഷണം?

HIGHLIGHTS
  • കുട്ടികൾ പുലർച്ചെ എഴുന്നേറ്റ്, അഞ്ചരയ്ക്ക് ക്ലാസിലെത്തി പഠിച്ചാൽ കൂടുതൽ അച്ചടക്കമുള്ളവരാകുമോ? ഇന്തൊനീഷ്യയിലെ ആ പരീക്ഷണം കേരളത്തിലും ആശങ്കയുണ്ടാക്കുന്നത് എന്താണ്?
INDONESIA-EDUCATION
അതിരാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികൾ. കുപാങ്ങില്‍നിന്നുള്ള കാഴ്ച. (Photo by ELIAZAR BALLO / AFP)
SHARE

അങ്ങനെയിരിക്കെ ഈസ്റ്റ് നുസ തങ്കാര പ്രവിശ്യയിലെ ഗവർണർക്ക് ഒരു തോന്നലാണ്– കുട്ടികൾ ഇങ്ങനെയൊന്നും പഠിച്ചാൽ പോരാ, അവർക്ക് കുറച്ചുകൂടി ‘അച്ചടക്കം’ വേണം. അതിന് അദ്ദേഹം ഒരു വഴിയും കണ്ടുപഠിച്ചു. കുട്ടികൾ അതിരാവിലെ ഉണരട്ടെ, ക്ലാസുകൾ പുലർച്ചെ അഞ്ചരയ്ക്കു തുടങ്ങട്ടെ. അങ്ങനെ ‘വിപ്ലവകരമായ’ ആ മാറ്റത്തിന് ഗവർണർ വിക്ടർ ലൈസ്‌കോഡറ്റ് തുടക്കം കുറിച്ചു. ഫലമോ? ഇന്തൊനീഷ്യയിലെ ചൂടേറിയ ചർച്ചയാണിന്ന് ഈ ‘സുപ്രഭാത’ സ്കൂൾ സ്കീം. ഇന്ത്യയിൽ ഉൾപ്പെടെ സ്കൂൾ സമയം സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നുവരാനും ഇതിടയാക്കി. സാധാരണ ഒൻപതിനോ പത്തിനോ ആരംഭിക്കുന്ന നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്കൂളുകളും ആ സമയം ഏഴുമണിയിലേക്കോ എട്ടിലേക്കോ മാറ്റാൻ പദ്ധതിയിട്ടാൽ പോലും ചർച്ചകളുടെ ബഹളമാണ്. കുട്ടികൾക്കു മാത്രമല്ല, പ്രശ്നം വീട്ടുകാർക്കുമുണ്ട്. ഇപ്പോൾത്തന്നെ എട്ടു മണിക്ക് കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിടണമെങ്കിൽ അമ്മമാർ പുലർച്ചെ നാലിനോ അഞ്ചിനോ എഴുന്നേൽക്കേണ്ട അവസ്ഥയാണ്. ഇന്തൊനീഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെയിരിക്കെ ക്ലാസുകൾ അഞ്ചരയ്ക്കു തുടങ്ങിയാലുള്ള അവസ്ഥയെപ്പറ്റി പ്രത്യേകം പറയേണ്ടല്ലോ! എന്തുകൊണ്ടാണ് ഇന്തൊനീഷ്യയിൽ ഇത്തരമൊരു സ്കൂൾ പരിഷ്കാരം (The dawn school trial) കൊണ്ടുവന്നത്? അതിന്മേലുണ്ടായ തുടർ സംഭവങ്ങള്‍ എന്തെല്ലാമാണ്? സ്കൂൾ സമയവും കുട്ടികളുടെ പഠനവും അച്ചടക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിശദമായി പരിശോധിക്കാം...

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA