ADVERTISEMENT

തിരുവനന്തപുരം ∙ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ തസ്തിക ഇല്ലാത്തതിനാൽ ഹയർ സെക്കൻഡറി ഇംഗ്ലിഷ് (ജൂനിയർ) അധ്യാപകരായ 67 പേരെ പിരിച്ചുവിട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇതിൽ 5 പേരുടെ പിരിച്ചുവിടൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്കു വിധേയമായിരിക്കും.

Read Also : കെ–ടെറ്റ് അപേക്ഷ ഏപ്രിൽ 3 മുതൽ

67 പേരെയും പിരിച്ചുവിട്ട ശേഷം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇ മെയിലായി അറിയിക്കണമെന്നും വകുപ്പിന്റെ വെബ്സൈറ്റിലും പിരിച്ചുവിട്ട അധ്യാപകരുടെ സർവീസ് ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

 

ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ ഇംഗ്ലിഷ് ജൂനിയർ അധ്യാപകരുടെ തസ്തികനിർണയം നടത്തിയപ്പോൾ ആകെയുള്ള 337 തസ്തികയിൽ 87 എണ്ണത്തിൽ മാത്രമാണ് ആഴ്ചയിൽ 7 മുതൽ 14 വരെ പീരിയഡ് ഉള്ളതെന്നു കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു.

 

അധികമുള്ള അധ്യാപകരെയും പിഎസ്‍സി നിയമന ശുപാർശ നൽകിയ 47 പേരെയും ഇനിയും നിയമന ശുപാർശ നൽകാനുള്ള 2 പേരെയും ശൂന്യ വേതന അവധിയിലുള്ള 2 പേരെയും  ഉൾക്കൊള്ളിക്കുന്നതിനായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് അപേക്ഷിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ 110 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു. ഇത് 2022–23 അക്കാദമിക് വർഷത്തേക്കു മാത്രമായിരുന്നു. ഇതനുസരിച്ചാണ് അക്കാദമിക് വർഷം അവസാനിച്ച ഇന്നലെ 110 സൂപ്പർ ന്യൂമററി തസ്തികകൾ ഇല്ലാതായത്.

 

വ്യാഴാഴ്ച ജോലിക്കുചേർന്നു, വെള്ളിയാഴ്ച പുറത്തായി

 

സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിച്ച 66 അധ്യാപകരെയും ഇക്കഴിഞ്ഞ വ്യാഴാഴ്ച കാസർകോട്ടെ സ്കൂളിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകനെയുമാണ് പിരിച്ചുവിട്ടത്. എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ തസ്തികയിൽ ഇനി ഉണ്ടാകുന്ന ഒഴിവുകളിൽ സീനിയോറിറ്റി അനുസരിച്ച് ഇവർക്ക് പുനർനിയമനം നൽകുമെന്നും ഉത്തരവിൽ പറയുന്നു.

 

Content Summary : 66 Teacher's Lost job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com