ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിലെ തസ്തിക നിർണയത്തിനു വിദ്യാർഥികളുടെ ആധാർ പരിശോധിക്കണമെന്ന സർക്കാർ വിജ്ഞാപനം പൊതു വിദ്യാഭ്യാസ വകുപ്പു ലംഘിച്ചു. ആറാമത്തെ പ്രവൃത്തി ദിനത്തിൽ വിദ്യാർഥികളുടെ ആധാർ പരിശോധിച്ചു ഡിവിഷനുകളുടെ എണ്ണം നിശ്ചയിക്കണം എന്നാണു സർക്കാർ വിജ്ഞാപനം. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച്, ആധാർ അസാധുവായ വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ചു. 

Read Also : വ്യാഴാഴ്ച ജോലിക്കുചേർന്നു, വെള്ളിയാഴ്ച പുറത്തായി

ഇതിനു സർക്കാരിന്റെ അനുമതി ഇല്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ സംഭവിച്ച ഗുരുതര വീഴ്ചയാണ് ഇതിനു വഴി ഒരുക്കിയത്. ഇതു സംബന്ധിച്ചു സർക്കാർ പരിശോധന നടത്തിയാൽ വിദ്യാർഥികളുടെ ആധാർ വീണ്ടും പരിശോധിക്കേണ്ടി വരും. അതിനനുസരിച്ച് തസ്തികകളുടെ എണ്ണത്തിലും മാറ്റം വരാം. ഫയൽ ഇപ്പോൾ ധന വകുപ്പിന്റെ പരിഗണനയിലാണ്.

 

Content Summary : Determination of vacancies in schools gets de-railed as Aadhar verification of students goes wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com