ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് ഏകീകൃത സംവിധാനം യുജിസി അവതരിപ്പിച്ചു. ‘സിയു–ചായൻ’ എന്ന വെബ്സൈറ്റ് (https://curec.samarth.ac.in/) യുജിസി ചെയർമാൻ എം.ജഗദേഷ് കുമാറാണ് അവതരിപ്പിച്ചത്.

Read Also : നിലവാരം പരിശോധിച്ച് തിരഞ്ഞെടുക്കാം സ്ഥാപനങ്ങളും പ്രോഗ്രാമുകളും

എല്ലാ കേന്ദ്ര സർവകലാശാലകളിലെയും അധ്യാപക അവസരങ്ങൾ വെബ്സൈറ്റിലൂടെ അറിയാമെന്നു മാത്രമല്ല, അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനും സാധിക്കുമെന്നു ജഗദേഷ് കുമാർ പറഞ്ഞു. ഒറ്റ റജിസ്ട്രേഷനിലൂടെ വിവിധ സർവകലാശാലകളിലേക്ക് അപേക്ഷിക്കാം. ചുരുക്കപ്പട്ടിക തയാറാക്കൽ, അഭിമുഖം, നിയമനം എന്നിവ നിലവിലെ രീതിയിൽ തുടരും.

 

നിലവിൽ പരസ്യപ്പെടുത്തിയ അധ്യാപക നിയമനത്തിന്റെ വിവരങ്ങൾ പുതിയ വെബ്സൈറ്റിലുണ്ടാകില്ല. ഭാവിയിലെ ഒഴിവുകളെല്ലാം ലഭ്യമാക്കും. സർവകലാശാലകൾ പരസ്യം നൽകുന്ന രീതി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

 

Content Summary : UGC launches 'CU-Chayan', a unified faculty recruitment portal for central universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com