ADVERTISEMENT

മുന്‍പൊക്കെ ബിരുദ ബിരുദാനന്തര പഠനത്തിനായി നാം ഇന്ത്യയിലെ തന്നെ വന്‍നഗരങ്ങളെയായിരുന്നു തിരഞ്ഞെടുത്തിരുന്നത് എന്നാല്‍ ഇന്ന് ഉന്നതപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. യുകെ, കാനഡ, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, അമേരിക്ക, റഷ്യ എന്നിങ്ങനെ ലോകത്തിന്‍റെ പല കോണുകളിലേക്ക് പഠനത്തിനും തൊഴിലിനുമായി ചേക്കേറുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവ തലമുറ. ഇക്കൂട്ടത്തില്‍ ഏറ്റവും അനുയോജ്യമായ ഉന്നത പഠന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് യുകെ. ലോകോത്തര സര്‍വകലാശാലകള്‍, വൈവിധ്യമാര്‍ന്ന രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍, പഠനശേഷം ഉറപ്പായ ജോലി, പാര്‍ട്ട്ടൈം തൊഴിലവസരങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുകെയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഉന്നത പഠനത്തിനായി യുകെ തിരഞ്ഞെടുത്താലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.

1. ഉയര്‍ന്നനിലവാരത്തിലുളള വിദ്യാഭ്യാസം                                                

ഓക്സ്ഫഡ്, കേംബ്രിജ്, ലണ്ടന്‍ ഇംപീരിയല്‍ കോളജ് എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുകെയിലാണുള്ളത്. ഉയര്‍ന്ന നിലവാരത്തിലുള്ള അക്കാദമിക വിദ്യാഭ്യാസം, ലോകോത്തരമായ അധ്യയനം, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയ്ക്കെല്ലാം സുപ്രസിദ്ധമാണ് യുകെയിലെ സര്‍വകലാശാലകള്‍. പഠനത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും യുകെ എന്നും അവരുടെ മുന്‍ഗണന പട്ടികയുടെ തലപ്പത്ത് തന്നെയായിരിക്കും. 

2. ആഗോള അംഗീകാരം

ലോകത്തെ എല്ലാ രാജ്യങ്ങളിലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് യുകെ ബിരുദങ്ങള്‍. ലോകമെമ്പാടുമുള്ള  തൊഴില്‍ദാതാക്കള്‍ യുകെ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളെ തങ്ങളുടെ സ്ഥാപനങ്ങളിലെത്തിക്കാന്‍ മത്സരിക്കുകയാണ്. ഇതിനാല്‍ പഠനത്തിന് ശേഷം ഈ ഭൂഗോളത്തിലെ ഏത് രാജ്യത്തും വളരെ എളുപ്പം യുകെയില്‍ പഠിച്ചവര്‍ക്ക് ജോലി ലഭിക്കുമെന്നുറപ്പ്. 

3. തൊഴില്‍ അവസരങ്ങള്‍

പഠിക്കുമ്പോൾ  തന്നെ പാര്‍ട്ട് ടൈമായി ജോലി ചെയ്ത് പണവും അനുഭവപരിചയവും സമ്പാദിക്കാനും യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് കഴിയും. പാര്‍ട്ട് ടൈം ജോലിക്ക് കൂടി സമയം ലഭിക്കുന്ന തരത്തിലാണ് ഇവിടുത്തെ അക്കാദമിക സമയം സജ്ജീകരിച്ചിരിക്കുന്നത്. പഠന ശേഷം വിദ്യാര്‍ഥികളെ യുകെയില്‍ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്ന പോസ്റ്റ്-സ്റ്റഡി തൊഴില്‍ വിസയും യുകെ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്യുന്നു. 

4. സാംസ്കാരിക വൈവിധ്യം

സാംസ്കാരികമായ വൈവിധ്യം കാത്തുസൂക്ഷിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് യുകെ. ഇവിടുത്തെ സര്‍വകലാശാലകളും തങ്ങളുടെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഈ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്നു. പലതരത്തിലുള്ള സാമൂഹിക, സാംസ്കാരിക ചുറ്റുപാടുകളില്‍ നിന്ന് വരുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങളുമായി ഇടപഴകാനും സംവദിക്കാനും അതിലൂടെ തങ്ങളുടെ സാംസ്കാരിക, സാമൂഹിക അവബോധം മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. 

5.  ഭാഷാപരമായ നേട്ടം

യുകെയിലെ പ്രഥമ ഭാഷയാണ് ഇംഗ്ലീഷ്. ഇതിനാല്‍ ഈ ഭാഷയിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് യുകെ. വിദ്യാര്‍ഥികള്‍ അവരുടെ ഇംഗ്ലീഷ് ഭാഷാ മികവ്  വര്‍ദ്ധിപ്പിക്കുന്നത് ഭാവിയില്‍ മികച്ച തൊഴിലുറപ്പാക്കാന്‍ അവരെ സഹായിക്കും. 

6. യാത്ര ചെയ്യാനുള്ള അവസരങ്ങള്‍

സമ്പന്നമായ ചരിത്രവും സംസ്കാരവുമുള്ള ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് യുകെ. യുകെയിലേക്കും യൂറോപ്പിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും യാത്ര ചെയ്യാനും പര്യവേഷണങ്ങള്‍ നടത്താനുമുള്ള അവസരം കൂടി ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. നിരവധി പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് ഒരു യാത്ര നല്‍കുമെന്നാണ് പറയുക. യാത്രാനുഭവങ്ങളിലൂടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വിശാലമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുകെയേക്കാള്‍ മികച്ച ഒരു രാജ്യമില്ലെന്ന് തന്നെ പറയാം. യൂറോപ്പിന്‍റെ പല ഭാഗത്തേക്കും എളുപ്പം സഞ്ചരിക്കാനും യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 

7. ആരോഗ്യ പരിരക്ഷ

പുതിയൊരു രാജ്യത്തേക്ക് പോകുമ്പോൾ  എല്ലാവര്‍ക്കും ഉത്കണ്ഠയ്ക്ക് കാരണമാകുന്ന ഒന്നാണ് അവിടെ വച്ച് രോഗം വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യം. എന്നാല്‍ യുകെയിലേക്ക് പഠനത്തിനായി എത്തുന്ന ഓരോ വിദ്യാര്‍ഥിക്കും സ്റ്റുഡന്‍റ് വിസയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. 

8. സ്കോളര്‍ഷിപ്പുകള്‍

പൂര്‍ണ്ണമായും ഫണ്ട് നല്‍കുന്നവ, പകുതി ഫണ്ട് നല്‍കുന്നവ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍ യുകെയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. സ്കോളര്‍ഷിപ്പിലൂടെ പഠന ചെലവ് വലിയൊരളവില്‍ കുറയ്ക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 

വ്യക്തിഗതവും, പ്രഫഷണലുമായ വളര്‍ച്ചയ്ക്ക് ഇത്തരത്തിലുള്ള ധാരാളം അവസരങ്ങള്‍ ആഗോള വിദ്യാര്‍ഥി സമൂഹത്തിന് മുന്നില്‍ തുറന്നിടുകയാണ് യുകെ. ഇത് പ്രയോജനപ്പെടുത്തി യുകെയില്‍ ഉന്നതപഠനവും ജോലിയുമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുമായി ബന്ധപ്പെടാം. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റിയ സ്ഥാപനമാണ്. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാകാര്യങ്ങളിലും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി വിദ്യാര്‍ഥികളുടെ കൂടെയുണ്ടാകും. സര്‍വകലാശാലയില്‍ എന്‍ റോള്‍ ചെയ്ത ശേഷവും വിദ്യാര്‍ഥികള്‍ക്കുള്ള ഏലൂരിന്‍റെ സഹായസഹകരണങ്ങള്‍ തുടരുന്നതാണ്. രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഏലൂരിന്‍റെ പ്രത്യേകതയാണ്.

വെബ് സൈറ്റ്: http://www.ealoorstudyabroad.com

 

Head office address:

Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom

Indian Office Address:

Ealoor Overseas Education Consultancy

Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030

Dubai Office Address:

Ealoor Overseas Recruitment And Education Management Consultancies

Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007

UK : +44 1614567166 , +44 7712717163

UAE : +971 43479566 , +971 506939466

INDIA : +91 8069009999 , +91 9995377366

Content Summary : Top reasons to choose the UK for higher education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com