യുകെ ഉപരിപഠനത്തിനായി കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുമ്പോൾ

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് +918069009999, +91 9995377366
1074847026
SHARE

യുകെയില്‍ ഉപരിപഠനവും ജോലിയും ഇന്ന് നമ്മുടെ നാട്ടിലെ പല യുവതിയുവാക്കളുടെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തുടക്കം മുതല്‍ എല്ലാ സഹായവും നല്‍കി കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന പ്രഫഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ കൂണ് പോലെ മുളച്ച് പൊന്തിയിരിക്കുന്ന നൂറായിരം കണ്‍സള്‍ട്ടന്‍സികളുടെ ഇടയില്‍ നിന്ന് ഏത് തിരഞ്ഞെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശരിയായ കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുകയെന്നത് നിര്‍ണ്ണായക തീരുമാനമാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ഇതിന് നിങ്ങളെ സഹായിക്കും

1. പ്രവര്‍ത്തന പരിചയം

സ്റ്റുഡന്റ്  വിസ സേവനങ്ങള്‍ നല്‍കുന്നതില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കുക. ഇവയുടെ വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ ഈ രംഗത്തെ അവരുടെ അനുഭവപരിചയത്തെ കുറിച്ച് ധാരണ ലഭിക്കും. വെബ്സൈറ്റില്‍ മുന്‍പ് കണ്‍സള്‍ട്ടന്‍സി സേവനം ഉപയോഗപ്പെടുത്തിയ വിദ്യാര്‍ഥികള്‍ കൊടുത്തിരിക്കുന്ന റിവ്യൂകളും ടെസ്റ്റിമോണിയലുകളും വായിച്ചു നോക്കണം. 

2. വിസ വിജയ നിരക്ക്

കണ്‍സള്‍ട്ടന്‍സി വഴി വിസയ്ക്കായി അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ എത്ര പേര്‍ക്ക് വിസ നേടിക്കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇവയുടെ വിജയ നിരക്ക്. നല്ല കണ്‍സള്‍ട്ടന്‍സികള്‍ക്ക് ഈ വിജയ നിരക്ക് വളരെ ഉയര്‍ന്നതായിരിക്കും.

3. ലൈസന്‍സ് ഉള്ള കണ്‍സള്‍ട്ടന്‍റ്

നിങ്ങൾ തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന കൺസൾട്ടൻസിക്ക് ലൈസൻസ് ഉണ്ടോ എന്നും ബന്ധപ്പെട്ട അധികൃതരിൽ നിന്നും റജിസ്ട്രേഷൻ നേടിയിട്ടുണ്ടോ എന്നും പരിശോധിക്കുക. ബ്രിട്ടീഷ് കൗൺസിൽ അംഗീകൃത ഏജൻറ് മാരെയും കൗൺസിലർമാരെയും കണ്ടെത്താൻ ബ്രിട്ടീഷ് കൗൺസിലിന്റെ വെബ്സൈറ്റ് സഹായിക്കും. (വെബ്സൈറ്റ്-https://www.britishcouncil.org/education/agents-counsellors/database)

4. സേവനങ്ങളും ഫീസും

വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സഹായം, സര്‍വകലാശാലയില്‍ പ്രവേശനം നേടാനുള്ള സഹായം,താമസത്തിനുള്ള സൗകര്യമൊരുക്കല്‍ എന്നിങ്ങനെ സമഗ്രമായ സേവനങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്‍സി മാത്രമേ തിരഞ്ഞെടുക്കാവൂ. ഇതിനെല്ലാം കണ്‍സള്‍ട്ടന്‍സി ഈടാക്കുന്ന ഫീസ് മറ്റ് കണ്‍സള്‍ട്ടന്‍സികളുമായി താരതമ്യം ചെയ്ത് അവ യുക്തിസഹമാണോ എന്നും പരിശോധിക്കേണ്ടതാണ്.      

5. റഫറന്‍സുകള്‍ മുഖ്യം

മുന്‍പ് കണ്‍സള്‍ട്ടന്‍സിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയ  വിദ്യാര്‍ഥികളുടെ റഫറന്‍സുകള്‍ നിര്‍ബന്ധമായും ചോദിച്ചറിയുക. ഇവരുടെ ഫോണ്‍ നമ്പരുകള്‍ വാങ്ങി അവരുമായി സംസാരിച്ച് കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് അവര്‍ക്കുണ്ടായ അനുഭവത്തെ കുറിച്ച് അന്വേഷിക്കുക.

6. അറിവും വൈദഗ്ധ്യവും പരിശോധിക്കുക

ഏറ്റവും പുതിയ വിസ നിയന്ത്രണങ്ങളെ പറ്റിയും നയങ്ങളെ പറ്റിയും അറിവും വൈദഗ്ധ്യവുമുള്ള, അനുഭവസമ്പന്നരായ കണ്‍സള്‍ട്ടന്‍റുകള്‍ നിങ്ങള്‍ സമീപിക്കുന്ന കണ്‍സള്‍ട്ടന്‍സിയില്‍ ഉണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. 

7. വ്യക്തിഗതമായ സേവനങ്ങള്‍

യുകെയില്‍ തിരഞ്ഞെടുക്കുന്ന സര്‍വകലാശാലയുടെയും കോഴ്സിന്‍റെയും ഇടത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തില്‍ ഓരോ വിദ്യാര്‍ഥിയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങും വിധം വ്യക്തിഗതമായ സേവനങ്ങള്‍ നല്‍കുന്ന നല്ലൊരു കണ്‍സള്‍ട്ടന്‍സിയെയാണ് തിരഞ്ഞെടുക്കേണ്ടത്. 

ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചും നിങ്ങളുടേതായ രീതിയിലുള്ള അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ യുകെ ഉപരിപഠനത്തിനുള്ള കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാവൂ. മേല്‍പറഞ്ഞ ഘടകങ്ങള്‍ എല്ലാം ഒത്തിണങ്ങിയ കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയാണ് ഏലൂര്‍ ഓവര്‍സീസ് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി. ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും ഇംഗ്ലീഷ് യുകെയുടെയും സര്‍ട്ടിഫൈഡ് ഏജന്‍റായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി രണ്ട് ദശാബ്ദക്കാലമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളെ നിറവേറ്റി കൊണ്ടിരിക്കുന്നു. യുകെയില്‍ ഹെഡ് ഓഫീസുള്ള ഏലൂര്‍ കണ്‍സള്‍ട്ടന്‍സി 100 ശതമാനം വിസ വിജയ നിരക്കുള്ള അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണ്. നേരിട്ട് സര്‍വകലാശാലകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക യുകെ യൂണിവേഴ്സിറ്റി ഏജന്‍റായ ഏലൂര്‍ സൗജന്യ കരിയര്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കുന്നു. സര്‍വകലാശാലകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ സ്കോളര്‍ഷിപ്പ്, വിസ നടപടിക്രമങ്ങള്‍, യുകെയില്‍ എത്തിയ ശേഷമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഉത്തരവാദിത്തതോടെ നിർവഹിക്കുന്നു.രജിസ്ട്രേഷനും പ്രോസസിങ് ചാര്‍ജുകളും ഇല്ലെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

വെബ് സൈറ്റ്: http://www.ealoorstudyabroad.com

Head office address:

Ealoor Consultancy UK Ltd 67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom

Indian Office Address:

Ealoor Overseas Education Consultancy

Carnival Infopark, Phase II 1st Floor, kakkanad, Kochi Kerala, India, 682030

Dubai Office Address:

Ealoor Overseas Recruitment And Education Management Consultancies

Office no 707, Al Etihad Building, Front of Pullman Hotel, Near Deira City Centre, Dubai. P O Box 187007

UK : +44 1614567166 , +44 7712717163

UAE : +971 43479566 , +971 506939466

INDIA : +91 8069009999 , +91 9995377366

Content Summary : Your future is at jeopardy if your classes are cancelled for ten days; here is why

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS