കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അവസരം തൊഴിലാളികളുടെ മക്കൾക്ക്

HIGHLIGHTS
  • മൊത്തം 100 സീറ്റിൽ എൺപതും തൊഴിലാളികളുടെ മക്കൾക്കാണ്.
  • പുതിയ ബാച്ചിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.
civil-service-coaching
Representative Image. Photo Credit : Billion Photos/Shutterstock
SHARE

തൊഴിലാളികളുടെ മക്കൾക്കു കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം. സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരം വഞ്ചിയൂരിൽ നടത്തുന്ന സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകത അതാണ്. സർവീസിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയത്തിനുള്ള അവസരവും മികച്ച ലൈബ്രറിയും വൈഫൈ സൗകര്യവും പരിശീലനം സുഗമമാക്കുന്നു. 

Read Also : 2020 ൽ 135–ാം റാങ്ക്, നാലാം ശ്രമത്തിൽ 81–ാം റാങ്ക്; ഐഎഫ്എസ് ലക്ഷ്യമിട്ട് മാലിനി

സാമൂഹിക പിന്നാക്കാവസ്ഥയുടെ പ്രശ്നങ്ങൾ മറികടന്ന് ആത്മവിശ്വാസം ഉറപ്പിക്കാനുള്ള സെഷനുകളും കോഴ്സിന്റെ ഭാഗമാണ്. 10 മാസത്തെ കോഴ്സിനു ജനറൽ വിഭാഗത്തിൽ ഫീസ് 50,000 രൂപ. എന്നാൽ ഏതെങ്കിലും തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ളവരുടെ മക്കൾ 15,000 രൂപ നൽകിയാൽ മതി. മൊത്തം 100 സീറ്റിൽ എൺപതും തൊഴിലാളികളുടെ മക്കൾക്കാണ്. ബാക്കി 20 സീറ്റ് പൊതുവിഭാഗത്തിലാണ്. 

സമീപ ഹോസ്റ്റലുകളിൽ താമസസൗകര്യം കണ്ടെത്താനും അക്കാദമി സഹായിക്കും. തിരുവനന്തപുരം ടെക്നോപാർക്കിനു സമീപം അക്കാദമിക്കു സ്ഥിരം ക്യാംപസിനും നടപടികൾ പുരോഗമിക്കുകയാണ്. പുതിയ ബാച്ചിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. ബിരുദധാരികളായിരിക്കണം.  kile.kerala.gov.in, 0471 2479966, 79070 99629.

Content Summary : KILE to help labourers’ wards chase their dreams

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA