ADVERTISEMENT

കേരള ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, വൈറസ് രോഗങ്ങൾ സംബന്ധിച്ച ഗവേഷണത്തിലെ പിഎച്ച്ഡി പ്രവേശനത്തിനു ജൂൺ 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Institute of Advanced Virology, Bio 360 Life Sciences Park, Thonnakkal, Trivandrum - 695 317; ഫോൺ : 0471-2996687, ഇമെയിൽ: info@iav.res.in, വെബ്സൈറ്റ്: www.iav.kerala.gov.in

 

ഫരീദാബാദിലെ റീജനൽ സെന്റർ ഫോർ ബയോടെക്നോളജിയുമായും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായും ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

 

യോഗ്യത: 60% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ഏതെങ്കിലും ലൈഫ് സയൻസിലെ എംഎസ്‌സി /എംവിഎസ്‌സി / എംബിബിഎസ് / തുല്യയോഗ്യത; പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. കൂടാതെ CSIR/ UGC / DST-INSPIRE/ DBT/ ICMR/ സമാനരീതിയിൽ 5 വർഷത്തെ സാധുതയുള്ള ജൂനിയർ റിസർച് ഫെലോഷിപ്പും വേണം. ജനറൽ വൈറോളജിക്കു രണ്ടും വൈറസ് ആപ്ലിക്കേഷൻസ്, വൈറൽ വാക്സീൻസ്, ആന്റിവൈറൽ റിസർച്, വൈറസ് ‍ഡയഗ്‌നോസ്റ്റിക്സ് എന്നിവയ്ക്ക് ഓരോന്നുമായി ആകെ 6 സീറ്റ്.  അപേക്ഷാഫീ 500 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com