ആധുനിക കാലഘട്ടത്തില്‍ ഡിസൈനിങ്ങില്‍ താത്പര്യമുള്ളവര്‍ക്ക് ആഗോള തൊഴില്‍ കമ്പോളത്തില്‍ വന്‍ ഡിമാന്‍ഡാണ് നിലനില്‍ക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തെ യുവ ഡിസൈനേഴ്സിന് ഇത്തരം തൊഴില്‍ അവസരങ്ങള്‍ പലപ്പോഴും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം കാലഹരണപ്പെട്ട പാഠ്യപദ്ധതികളും അദ്ധ്യാപന രീതികളുമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇതിനുള്ള പരിഹാരമായാണ് ഡിസൈന്‍ വ്യവസായത്തിലെ നൂതന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി, ഇന്‍ഡസ്ട്രിയിലെ തൊഴിലവസരം പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സ് (ISCA) നൂതന കോഴ്സുകള്‍ നല്‍കുന്നത്.

പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള വിദ്യാഭ്യാസരീതി പിന്തുടരുന്ന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സ് (ISCA) അന്താരാഷ്ട്ര തലത്തില്‍ ഡിസൈന്‍ മേഖലയില്‍ തൊഴിലധിഷ്ഠിത നൂതന കോഴ്‌സുകള്‍ ലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനമാണ്. ഇന്‍ഡസ്ട്രിയിലെ പുത്തന്‍ പ്രവണതകള്‍ക്ക് അനുസരിച്ചുള്ള ISCAയുടെ കോഴ്‌സുകള്‍ വിഷയാധിഷ്ഠിതമായ അറിവുകള്‍ക്ക് പുറമെ, നൈപുണ്യശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ തൊഴില്‍പ്രാപ്തരാക്കുകയും ചെയ്യുന്നു.ഡിസൈന്‍ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള അനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, വിഎഫ്എക്‌സ്, ഗെയിം & ഡിസൈന്‍, ഫോട്ടോഗ്രഫി, UI/UX, അഡ്വര്‍ട്ടൈസിങ്, ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളിലെ മികച്ച കോഴ്സുകളാണ് ISCA നല്‍കുന്നത്.

ഓരോ മേഖലകളിലും വൈദഗദ്ധ്യം നേടിയ മികച്ച അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കോഴ്സുകള്‍ പഠിക്കാന്‍ സാധിക്കുന്നുവെന്നത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സിന്റെ പ്രത്യേകതയാണ്. അതോടൊപ്പം വിദേശ സര്‍വ്വകലാശാലകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ISCA യുടെ വിദ്യര്‍ത്ഥികള്‍ക്ക് പഠനകാലത്ത് തന്നെ വിവിധ കോര്‍പറേറ്റുകളില്‍ പ്രോജെക്ടുകളും മറ്റും ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. UK യിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയുമായി സഹകരിച്ച് ISCA കമ്മ്യൂണിക്കേഷന്‍ ഡിസൈനില്‍ നല്‍കുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന ചുരുങ്ങിയ ചിലവില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവും അന്താരാഷ്ട്ര ബിരുദം നേടാന്‍ അവസരം ലഭിക്കുമെന്നത് ISCAയുടെ മാത്രം പ്രത്യേകതയാണ്. ഇവ കൂടാതെ വൊക്കേഷണല്‍ എഡ്യൂക്കേഷനില്‍ ബിരുദ- ബിരുദാനന്തര ബിരുദം ലഭിക്കുന്ന ഒട്ടനവധി കോഴ്‌സുകള്‍, നൈപുണ്യവര്‍ദ്ധനവിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ B.Voc, M.Voc തുടങ്ങിയ തൊഴിലധിഷ്ഠിത ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ എന്നിവയും ISCA നൽകിവരുന്നു.


മുന്‍നിര കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ മികച്ച കാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പു വരുത്തുന്ന ISCA യ്ക്ക് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തിലുള്ള ജോലി ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്ലേസ്‌മെന്റ് സൗകര്യം ലഭ്യമാക്കുന്നതിനായി ISCA കൂടുതല്‍ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. പ്ലേസ്മെന്റിന് പുറമെ സംരംഭകരാകുവാന്‍ ആഗ്രഹിച്ച അനേകം വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം ഇവിടെ നിന്ന് ലഭിച്ച നൈപുണ്യ ശേഷിയുടെ സഹായത്താല്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും വിജയകരമായി മുന്നേറുവാനും സാധിച്ചിട്ടുണ്ട്. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ISDC) ഭാഗമായ ISCA 2022ല്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ നോളജ് പാര്‍ട്ണറായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കിലെ ISCA ക്യാംപസുമായി ബന്ധപ്പെടുക. Hotline : 9947633333, Website : www.iscaglobal.org