കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) ബി.ടെക് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ 1-ാം റാങ്ക് നേടിയത് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൃഷ്ണകൃപ വീട്ടില്‍ ഡോക്ടര്‍ ദമ്പതികളായ പ്രവീണ്‍ ഗോപിനാഥിന്‍റെയും വീണാ പ്രവീണിന്‍റെയും മകനായ സഞ്ചയ് പി മല്ലറാണ്. പട്ടികജാതി വിഭാഗത്തില്‍ കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് വട്ടക്കുന്നേല്‍ നിമല്‍ ശ്രീകുമാര്‍ ഒന്നാം റാങ്ക് നേടി. ശ്രീകുമാര്‍ വി. തമ്പിയുടെയും നിഷാ ദാസിന്‍റെയും മകനാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ പാലക്കാട് കുപ്പിയോട് റോഡ് തെക്കേക്കര വീട്ടില്‍ ആര്‍ദ്ര അലൈയ്ന വിന്‍സ്റ്റണ്‍ ഒന്നാം റാങ്ക് നേടി.
വിന്‍സ്റ്റണ്‍ ആല്‍ഡ്രിന്‍ ജോയുടെയും ഏലിയാമ്മ ജോയുടെയും മകളാണ്. ഇവര്‍ മൂന്നുപേരും ബ്രില്ല്യന്‍റിലെ വിദ്യാര്‍ത്ഥികളാണ്. ഇവരെക്കൂടാതെ ജനറല്‍ വിഭാഗത്തില്‍ ആദ്യ 10 റാങ്കുകളില്‍ 10 ഉം കരസ്ഥമാക്കി ബ്രില്ല്യന്‍റ് ചരിത്ര നേട്ടം ആവര്‍ത്തിച്ചു. ആദ്യ 25 റാങ്കിനുള്ളില്‍ 24 ഉം, 100 റാങ്കിനുള്ളില്‍ ഇടംനേടിയ 81 പേരും പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം നേടിയവരാണ്. കുസാറ്റ് ബി.ടെക് പരീക്ഷയില്‍ 2-ാം റാങ്ക് കരസ്ഥമാക്കി ആഷിക് സ്റ്റെനി, അസില്‍ 3-ാം റാങ്ക്, ശിവരൂപ് 4-ാം റാങ്ക്, മാധവ് ആര്‍. ബാബു 5-ാം റാങ്ക്, ശ്രീരാഗ് പി. എന്‍. 6-ാം റാങ്ക്, പ്രഫുല്‍ കേശവദാസ് 7-ാം റാങ്ക്, ശ്രീറാം .ആര്‍. 8-ാം റാങ്ക്, ജോഫിന്‍ കോശി 9-ാം റാങ്ക്, മെല്‍വിന്‍ ബിജു 10-ാം റാങ്ക് എന്നിവരാണ് ആദ്യ 10 റാങ്കുകളില്‍ ഇടംനേടിയ ബ്രില്ല്യന്‍റിലെ മിടുക്കരായ മറ്റ് വിദ്യാര്‍ത്ഥികള്‍.
കഴിഞ്ഞ 39 വര്‍ഷമായി തുടരുന്ന കലര്‍പ്പില്ലാത്ത വിജയകുതിപ്പിലൂടെ പാലാ ബ്രില്ല്യന്‍റ് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും വിശ്വാസ്യത നേടിയെടുത്ത് കേരളത്തെ ഇന്ത്യയുടെ മുന്‍നിരയിലെത്തിച്ചു.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പുതിയ വിവരങ്ങൾക്കും ബ്രില്യന്റ് യൂട്യൂബ് ചാനൽ സന്ദർശിക്കൂ
Brilliant Medical : https://www.youtube.com/BrilliantStudyCentrePala
Brilliant Engineering : https://www.youtube.com/BrilliantPalaJEE
Brilliant Juniors : https://www.youtube.com/BrilliantPalaJuniors
Website : https://brilliantpala.org/
Contact : 04822 - 206100
Content Summary : Brilliant Study Centre - CUSAT CAT 2023 Toppers