ഡേറ്റ വിപ്ലവത്തിന്റെ കാലത്ത് മികവുറ്റ ഡേറ്റ സയന്‍സ് പ്രഫഷണലുകള്‍ക്ക് രൂപം നല്‍കി പ്രാക്‌സിസ് ബിസിനസ്സ് സ്‌കൂള്‍

featured-content-praxis-business-school-data-science-analytics-programs-image-one
SHARE

ഡിജിറ്റല്‍ സാങ്കേതിക വിദ്യയാല്‍ പരസ്പര ബന്ധിതമായിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ വന്‍തോതിലുള്ള വിനിമയങ്ങളും ഡേറ്റയുടെ വികാസവും ചേര്‍ന്ന് വ്യവസായങ്ങള്‍ക്ക് പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ട്. ഇത് അവസരങ്ങളുടെയും ഒപ്പം നിരവധി വെല്ലുവിളികളുടെയും ഒരു പുത്തന്‍ തരംഗത്തിന് തന്നെ കാരണമായി. ഈ ഡേറ്റ വിപ്ലവത്തിനിടയിലേക്കാണ് പുതുതലമുറ സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി പോലുള്ളവ കടന്ന് വരുന്നത്. ഇത് ഡേറ്റയുടെ ശക്തിയെ പ്രയോജനപ്പെടുത്താന്‍ പ്രാപ്തിയുള്ളവരും നൈപുണ്യമുള്ളവരുമായ പ്രഫഷണലുകളുടെ ആവശ്യകത തൊഴില്‍ വിപണിയില്‍ വര്‍ദ്ധിപ്പിച്ചുണ്ട്.ഡേറ്റ നിയന്ത്രിതമായ ഈ അത്യാന്താധുനിക ലോകത്ത് ഉയര്‍ന്ന് വരുന്ന ബിസിനസ് വെല്ലുവിളികളെ സമര്‍ദ്ധമായി നേരിടാന്‍ ശേഷിയുള്ള ഡേറ്റ പ്രഫഷണലുകളെ പരിശീലിപ്പിച്ചെടുക്കുന്ന ഇന്ത്യയിലെ മുന്‍നിര ഡേറ്റ സയന്‍സ് സ്ഥാപനമാണ് പ്രാക്‌സിസ് ബിസിനസ്സ് സ്‌കൂള്‍.

 

praxis-business-school-data-science-analytics-programs-image-seven

മാറുന്ന തൊഴില്‍ വിപണി

ഡേറ്റയുടെ ക്രമാതീതമായ വളര്‍ച്ച തൊഴില്‍ വിപണിയെ മൊത്തത്തില്‍ ഉടച്ച് വാര്‍ത്തിട്ടുണ്ടെന്ന് കാണാം. ചില ജോലികള്‍ ഇല്ലാതാകുകയും മറ്റ് ചില ജോലികള്‍ പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഡേറ്റ അനുബന്ധ ശേഷികളുള്ള പ്രഫഷണലുകള്‍ക്ക് വലിയ തോതിലുള്ള ആവശ്യകത ഈ മാറിയ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഡേറ്റയുടെ വളര്‍ച്ച ഇതിനെ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങളെടുക്കുന്ന രീതി സര്‍വസാധാരണമാക്കിയിട്ടുണ്ട്. വിവിധ വ്യവസായമേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ അളവിലുള്ള ഡേറ്റയെ പ്രോസസ്സ് ചെയ്യാനും അതില്‍ നിന്ന് സൂക്ഷ്മവിശദാംശങ്ങള്‍ ശേഖരിച്ച്, ഡേറ്റ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങളെടുക്കാനും, നൂതനമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുന്ന വിദഗ്ധരെ ഇന്ന് ആവശ്യമുണ്ട്.

praxis-business-school-data-science-analytics-programs-image-two

ഇതിനെ തുടര്‍ന്ന് പരമ്പരാഗത ജോലികള്‍ക്ക് മാറ്റം സംഭവിക്കുകയും പുതിയ പല ജോലികളും ഉയര്‍ന്ന് വരികയും ചെയ്തു. സങ്കീര്‍ണ്ണമായ ഡേറ്റയെ കാര്യക്ഷമമായി വിലയിരുത്താനും വ്യാഖ്യാനിക്കാനും അവയെ പറ്റി ആശയവിനിമയം ചെയ്യാനും കഴിയുന്ന പ്രഫഷണലുകള്‍ക്ക് ഇന്ന് വലിയ ആവശ്യകതയാണ് തൊഴില്‍ വിപണിയിലുള്ളത്. ഭാവിയിലേക്ക് അവശ്യമായ ഒരു നൈപുണ്യ ശേഷിയായി ഡേറ്റ സയന്‍സ് മാറിക്കഴിഞ്ഞു.

praxis-business-school-data-science-analytics-programs-image-six

ഇതിന് പുറമേ നിര്‍മ്മിത ബുദ്ധി ഇന്ന് പല തരം ടാസ്‌കുകളെ യന്ത്രവത്ക്കരിച്ചും കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും ബുദ്ധിപരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കിയും വിവിധ വ്യവസായ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കുന്നു.നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള  സാങ്കേതിക വിദ്യ പുരോഗമിക്കുന്നതോടെ ഈ സംവിധാനങ്ങള്‍ വികസിപ്പിക്കാനും നിലനിര്‍ത്താനും മാനേജ് ചെയ്യാനും കഴിയുന്ന പ്രഫഷണലുകളെയും വലിയ തോതില്‍ ആവശ്യമായി വരും. എഐ എന്‍ജിനീയര്‍മാര്‍, മെഷീന്‍ ലേണിങ് വിദഗ്ധര്‍, ഡേറ്റ സയന്‍റിസ്റ്റുമാര്‍, എഐ എത്തിസിസ്റ്റുമാര്‍ തുടങ്ങിയ പുതു ജോലികള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യകതയ്ക്കാകും തൊഴില്‍ വിപണി വരും വര്‍ഷങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 

 

praxis-business-school-data-science-analytics-programs-image-four

ശേഷികളുടെ കാര്യത്തിലെ വിടവ് നികത്തണം

സാങ്കേതിക വിദ്യ ത്വരിത ഗതിയില്‍ വികാസം പ്രാപിക്കുന്നതോടെ ഇത്തരം പുതുതലമുറ ശേഷികളുടെ കാര്യത്തിലെ വിടവ് നികത്തുകയെന്ന വെല്ലുവിളിയാണ് നമ്മുടെ മുന്നിലുള്ളത്. പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതി ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. നിലവിലെ വ്യവസായ ലോകത്തിന്‍റെ ആവശ്യതകള്‍ നിറവേറ്റാന്‍ കൂടി അവ ബുദ്ധിമുട്ടുന്നത് കാണാം. ഇവിടെയാണ് അനലറ്റിക്സ് മാഗസിന്‍ സര്‍വേ 2021, 2022 പ്രകാരം ഇന്ത്യയിലെ ഒന്നാം നമ്പർ  ഡേറ്റ സയന്‍സ് സ്ഥാപനമായ പ്രാക്സിസ് ബിസിനസ്സ് സ്കൂള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. 

ഡേറ്റ കേന്ദ്രീകൃത വ്യവസായത്തിന്‍റെ ആവശ്യകതകള്‍ക്ക് അനുയോജ്യമാകും വിധത്തിലുള്ള പ്രത്യേക കോഴ്സുകളും പാഠ്യപദ്ധതിയുമാണ് പ്രാക്സിസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഡൊമൈന്‍ വിദഗ്ധരുമായി സഹകരിച്ചു കൊണ്ടാണ് ഈ പ്രോഗ്രാമുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളതും അവ പുതുക്കപ്പെടുന്നതും. ഡേറ്റ വ്യവസായത്തിന്‍റെ ആവശ്യകതകളെ കണ്ടറിഞ്ഞ് രൂപം നല്‍കിയ കോഴ്സുകളായതിനാല്‍ ഇവ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ തൊഴില്‍ ചെയ്യാന്‍ സജ്ജരായിട്ടാണ് സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. ഇത് റിക്രൂട്ടര്‍മാരുടെ സമയവും പണവും ലാഭിക്കാന്‍ സഹായിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും റിക്രൂട്ടര്‍മാര്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെല്ലാം പ്രയോജനപ്രദമായ ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. 

praxis-business-school-data-science-analytics-programs-image-five

പ്രാക്സിസ് ഡേറ്റ സയന്‍സ് പ്രോഗ്രാമുകള്‍

ഡേറ്റ വ്യവസായത്തില്‍ നിലനില്‍ക്കാന്‍ ആവശ്യമായ ശേഷികള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സമഗ്ര പ്രോഗ്രാമുകള്‍ ലഭ്യമാക്കി കൊണ്ടാണ് പ്രാക്സിസ് ബിസിനസ്സ് സ്കൂള്‍ ഡേറ്റ സയന്‍സ് വിദ്യാഭ്യാസത്തിന്‍റെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഡേറ്റ സയന്‍സിലും ഡേറ്റ എന്‍ജിനീയറിങ്ങിലും മുഴുവന്‍ സമയ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഉള്‍പ്പെടെ വ്യവസായ ലോകം അംഗീകരിക്കുന്ന നിരവധി സര്‍ട്ടിഫൈഡ് സ്പെഷ്യലൈസ്ഡ് കോഴ്സുകള്‍ പ്രാക്സിസ് നല്‍കുന്നു. തിയററ്റിക്കല്‍ വിജ്ഞാനത്തെ പ്രായോഗിക ആപ്ലിക്കേഷനുകളുമായി സമന്വയിപ്പിക്കുന്ന പാഠ്യക്രമാണ് ഇവിടെ പിന്തുടരുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, ഡേറ്റ വിഷ്വലൈസേഷന്‍, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, നാച്ചുറല്‍ ലാങ്വേജ് പ്രോഗ്രാമിങ്, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളിലൊക്കെ വിദ്യാര്‍ഥികള്‍ ഇവിടെ അറിവും  അനുഭവ സമ്പത്തും  ആര്‍ജ്ജിക്കുന്നു. ഇതിന് പുറമേ മികച്ച ഡേറ്റ പ്രഫഷണലുകള്‍ക്ക് ആവശ്യമായ പ്രശ്ന-പരിഹാര ശേഷികളും സര്‍ഗ്ഗാത്മക ചിന്തയും കാര്യക്ഷമമായ ആശയവിനിമയ ശേഷികളും സോഫ്ട് സ്കില്ലുകളും വികസിപ്പിക്കുന്നതിലും സ്ഥാപനം പ്രത്യേക ഊന്നല്‍ നല്‍കുന്നു.   

വ്യവസായ പങ്കാളിത്തവും പ്രായോഗിക പഠനവും

യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികള്‍ക്കായി വിദ്യാര്‍ഥികളെ തയ്യാറെടുപ്പിക്കുന്നതിന് വ്യവസായ ലോകവുമായി പങ്കാളിത്തമുണ്ടാക്കേണ്ടതിന്‍റെ ആവശ്യകതയും പ്രാക്സിസ് അംഗീകരിക്കുന്നു. പാഠ്യപദ്ധതി രൂപീകരിക്കാനും വിദ്യാര്‍ഥികളുമായി സംവദിച്ച് തങ്ങളുടെ അറിവും അനുഭവപരിചയവും പങ്കുവയ്ക്കാനും ക്യാപ്സ്റ്റോണ്‍ പ്രോജക്ട് വിലയിരുത്തലിനും മുന്‍നിര ഡേറ്റ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെ തന്നെ പ്രാക്സിസ് ക്യാംപസ്സിൽ എത്തിക്കുന്നു. ഡേറ്റ സയന്‍സ് വ്യവസായത്തില്‍ ജോലി ചെയ്യുന്നവരും അനുഭവസമ്പത്തുള്ള അക്കാദമീഷ്യന്മാരും ഉള്‍പ്പെടുന്ന പ്രാക്സിസ് ഫാക്കല്‍റ്റി അറിവും വൈദഗ്ധ്യവും ഒരേ സമയം ക്ലാസ്മുറികളിലേക്ക് എത്തിക്കുന്നു. ഇവരുടെ മെന്‍റര്‍ഷിപ്പ് വിദ്യാര്‍ഥികളെ ഏറ്റവും പുതിയ ട്രെന്‍ഡുകളും പുതിയ സാങ്കേതിക വിദ്യകളും ഡേറ്റ സയന്‍സിലെ മികച്ച പ്രവണതകളും മനസ്സിലാക്കാന്‍ സഹായിക്കുന്നു. 

പ്രാക്സിസ് പ്ലേസ്മെന്‍റ് പ്രോഗ്രാം

ഡേറ്റ സയന്‍സ് മേഖലയിലെ ഏറ്റവും മികച്ച ജോലികളില്‍ വിദ്യാര്‍ഥികളെ എത്തിക്കുക  എന്ന ലക്ഷ്യത്തോടെയാണ് പ്രാക്സിസ് ഡേറ്റ സയന്‍സ് കോഴ്സ് നടപ്പിലാക്കുന്നത്. ഇതിന് സഹായകമായ രീതിയിലുള്ള മികച്ച ക്യാംപസ് പ്ലേസ്മെന്‍റ് ടീമാണ് സ്റ്റുഡന്‍റ് പ്ലേസ്മെന്‍റ് കമ്മിറ്റിയുമായി ചേര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ വര്‍ഷവും പ്രാക്സിസിലെ മിടുക്കരായ വിദ്യാര്‍ഥികളെ തേടിയെത്തുന്ന നിരവധി റിക്രൂട്ടര്‍മാരുണ്ട്. ഇത് ഇവിടുത്തെ വിദ്യാര്‍ഥികളുടെയും കോഴ്സിന്‍റെയും ഗുണനിലവാരത്തിന്‍റെ നേര്‍സാക്ഷ്യമാണ്. ഇതിന് പുറമേ ഓരോ  ബാച്ച് പുറത്തിറങ്ങുമ്പോഴും  പുതിയ പുതിയ കമ്പനികളും തികവാര്‍ന്ന ഡേറ്റ പ്രഫണഷലുകളെ തേടി ക്യാംപസിലെത്തുന്നു. സ്ഥാപനത്തിന്‍റെ ശക്തമായ പൂര്‍വവിദ്യാര്‍ഥി ശൃംഖലയും ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനകം ഡേറ്റ മേഖലയിലെ പ്രഫഷണലുകളായി നിലയുറപ്പിച്ച പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ പിന്‍മുറക്കാരായ പുതിയ വിദ്യാര്‍ഥികള്‍ക്ക് മെന്‍റര്‍ഷിപ്പും പുതിയ വ്യവസായ ബന്ധങ്ങളും നല്‍കാന്‍ മുന്നില്‍ നില്‍ക്കുന്നു.

അനലറ്റിക്സ് , ബാങ്കിങ്-ധനകാര്യ സേവന, ഇന്‍ഷുറന്‍സ് മേഖല, കണ്‍സള്‍ട്ടിങ്, എഫ്എംസിജി തുടങ്ങിയ പല മേഖലകളിലായി പ്ലേസ്മെന്‍റുകള്‍ ഓരോ വര്‍ഷവും നടക്കുന്നു. ഇതില്‍ തന്നെ 62 ശതമാനവും പ്ലേസ്മെന്‍റ് നടക്കുക അനലറ്റിക്സ് വിദഗ്ധരുടെ റോളുകളിലേക്കാണ്. ഏറ്റവും മികച്ച 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് 18.6 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പള പാക്കേജും ഇവിടെ ലഭിക്കുന്നുണ്ട്. ഏറ്റവും മികച്ച 25 ശതമാനം വിദ്യാര്‍ഥികള്‍ക്ക് 17.8 ലക്ഷം, ഏറ്റവും മികച്ച 50 ശതമാനത്തിന് 16.6 ലക്ഷം, ഏറ്റവും മികച്ച 75 ശതമാനത്തിന് 14.5 ലക്ഷം എന്ന തോതിലും വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നു. സ്പെഷ്യൈലൈസ്ഡ്  പ്രോഗ്രാമുകളും വ്യവസായ പങ്കാളിത്തവും പ്രായോഗിക പഠനവുമെല്ലാമായി ഇന്ത്യയിലെ ഡേറ്റ സയന്‍സ് വിദ്യാഭ്യാസത്തിന്‍റെ ഭാവിയിലേക്കുള്ള വഴികാട്ടികളാകുകയാണ് പ്രാക്സിസ് ബിസിനസ്സ് സ്കൂള്‍. 

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://praxis.ac.in/

Content Summary : Creating Digital leaders – the Praxis way

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS