ADVERTISEMENT

ഒരാളോട് ബഹുമാനവും ആദരവും തോന്നാൻ പ്രായം തടസ്സമാണെന്നു തോന്നാറുണ്ടോ?. എന്നാൽ ഒരൊറ്റ നിമിഷം കൊണ്ട് ആ ധാരണ തിരുത്തിത്തരും ലൂസിയാനയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ലൂസിയാനയിലെ ബാസ്ട്രോപ്പിലെ സ്കൂളിൽ നടന്ന കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ ചടങ്ങിൽനിന്നു പകർത്തിയ ചിത്രത്തിലൂടെയാണ് ടെയ്‌ലർ സിംസ് എന്ന പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ തരംഗമായത്. 

 

ഒറ്റനോട്ടത്തിൽ പ്രൗഢം, ഗംഭീരം എന്ന് ഏതൊരാളെക്കൊണ്ടും പറയിപ്പിക്കുന്ന ശരീരഭാഷയാണ് ടെയ്‌ലറിന്റേത്. ആറുവയസ്സിന്റെ നിഷ്കളങ്കതയ്ക്കും കുസൃതിക്കും പകരം ഗൗരവം തുളുമ്പുന്ന മുഖഭാവവും ആർക്കും ആദരവു തോന്നുന്ന ശരീരഭാഷയുമായാണ് അവൾ ചടങ്ങിൽ പങ്കെടുത്തത്.

 

ബിരുദച്ചടങ്ങിലണിയുന്ന തൊപ്പിയും ഗൗണും ധരിച്ച് ഒരു നീല ഫോൾഡർ നെഞ്ചോടു ചേർത്തുപിടിച്ച് കാലിന്മേൽ കാൽകയറ്റിവച്ച് ഗൗരവം വിടാതെയിരിക്കുന്ന കൊച്ചു സുന്ദരിയുടെ ചിത്രം അവളുടെ അമ്മ ലെക്സി സിംസ് ഒരു കൗതുകത്തിനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

 

ഏറെ ഗൗരവത്തോടെ ചടങ്ങിൽ പങ്കെടുക്കുന്ന കൊച്ചു പെൺകുട്ടിയുടെ ചിത്രം മനസ്സു കീഴടക്കിയെന്നുപറഞ്ഞു നിരവധി പേരാണ് പെൺകുട്ടിയുടെ അമ്മയ്ക്ക് സന്ദേശങ്ങളയയ്ക്കുന്നത്. എന്നാൽ ഒറ്റദിവസം കൊണ്ട് തനിക്ക് ലഭിച്ച പ്രശസ്തിയെപ്പറ്റി അധികമൊന്നും സംസാരിക്കാൻ ടെയ്‌ലർ സിംസ് താൽപര്യമൊന്നും കാട്ടുന്നില്ല. വേനലവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അവളിപ്പോൾ.

 

Content Summary : 6-year-old girl goes viral for showing poise in school photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com