നാലുവർഷ ബിരുദം ഇക്കൊല്ലം തുടങ്ങണം: വിസിമാരോട് മുഖ്യമന്ത്രി

HIGHLIGHTS
  • സർവകലാശാലകൾ ആഗോള മാറ്റങ്ങൾക്ക് അനുസരിച്ചു മാറണം.
  • തൊഴിൽ സാധ്യത പ്രതീക്ഷിച്ചാണ് കുട്ടികൾ വിദേശത്തേക്ക് കുടിയേറുന്നത്.
pinarayi-vijayan-7
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങൾ കഴിയുന്നതും ഈ വർഷം തന്നെ ആരംഭിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വൈസ് ചാൻസലർമാരുടെ യോഗത്തിൽ നിർദേശിച്ചു. സാധ്യമാകുന്ന സർവകലാശാലകളിൽ നാലു വർഷ ബിരുദം ഈ അക്കാദമിക് വർഷം തന്നെ തുടങ്ങണം. 2024 -25 അധ്യയന വർഷം എല്ലാ സർവകലാശാലകളിലും ഇത് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Read Also : ശനിയാഴ്ച ക്ലാസ്: പിന്നോട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച ഡോ.ശ്യാം ബി.മേനോൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിനാണ് വിസിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഇക്കാര്യത്തിൽ മന്ത്രി ആർ.ബിന്ദു വിസിമാരുടെ യോഗം വിളിച്ചെങ്കിലും വേണ്ടത്ര പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

സർവകലാശാലകൾ ആഗോള മാറ്റങ്ങൾക്ക് അനുസരിച്ചു മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ സാധ്യത പ്രതീക്ഷിച്ചാണ് കുട്ടികൾ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്. നമ്മുടെ കുട്ടികൾ കേരളത്തിനു പുറത്തേക്ക് പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികൾ ഇങ്ങോട്ടും വരുന്ന സ്ഥിതി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആർ.ബിന്ദു, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Content Summary : CM Pinarayi Vijayan's instructions about four year degree course

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS