ബിടെക് എൻആർഐ സീറ്റുകളിൽ പ്രവേശനം: അപേക്ഷ ക്ഷണിച്ച് ചേർത്തല എൻജിനീയറിങ് കോളജ്

HIGHLIGHTS
  • ജൂൺ 16ന് വൈകിട്ട് 5 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
898958962
Representative Image. Photo Credit : :South_agency/iStock
SHARE

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ചേർത്തല എൻജിനീയറിങ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബിടെക് കോഴ്‌സുകളിലേക്ക് എൻആർഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാം.

Read Also : ഡിസൈനിങ് അഭിരുചിയുള്ളവര്‍ക്ക് ജോലിസാധ്യത ഉറപ്പു നൽകുന്ന കോഴ്സ് പഠിച്ചാലോ

പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.cectl.ac.in എന്ന വെബ്സൈറ്റ് വഴി ജൂൺ 16ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദിഷ്ട അനുബന്ധ രേഖകൾ, 1000 രൂപ റജിസ്‌ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടച്ചതിന്റെ തെളിവ്, അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19ന് വൈകുന്നേരം 5 മണിക്ക് മുൻപ് കോളജിൽ എത്തിക്കണം. അഡ്‌മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cectl.ac.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 9495439580 / 93492767

Content Summary : Apply for admission to B.Tech.-NRI Seats in Engineering Colleges under IHRD 2023-2024

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS