ADVERTISEMENT

ഡിസൈനിങ് ഒരുപാടിഷ്ടമാണോ? അതുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്സ് പഠിച്ച് മികച്ച ശമ്പളമുള്ള ഒരു ജോലി നേടുന്നതാണോ സ്വപ്നം?എങ്കിൽ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. പൊതുജനങ്ങൾക്കുവേണ്ടി കൈറ്റ് ഒരുക്കിയ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ഡിടിപി കോഴ്സ് പഠിച്ച് ആ സ്വപ്നം സഫലമാക്കാം.

Read Also : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് നേടാം ഇരട്ടഡിഗ്രി

ലൈസന്‍സ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സ്‍ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കൈറ്റിന്റെ ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോം ആയ 'KOOL‍' വഴിയാണ് നാലാഴ്ച നീളുന്ന പരിശീലനം. www.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2000 രൂപയും 18% ജിഎസ്ടിയുമാണ് കോഴ്സ് ഫീ.

 

ലോഗോകൾ, മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിർമിക്കാനും ഡിസൈന്‍ ചെയ്യാനും സ്ക്രൈബസ് ഉപയോഗിക്കാം‍. ബിസിനസ് കാർഡുകൾ, പോസ്റ്റ്കാർഡുകൾ, ബുക്ക് കവറുകൾ, ഫ്ലൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ തയാറാക്കാനും‍ സ്‍ക്രൈബസ് കൊണ്ട് സാധിക്കും. 

 

വരകള്‍ക്കും അക്ഷരങ്ങള്‍ക്കും വെക്ടര്‍ ഗുണമേന്മയുള്ളതുകൊണ്ടുതന്നെ പ്രിന്റിങ്ങിലോ കാഴ്ചയിലോ  പ്രശ്നങ്ങള്‍ ഉണ്ടാവില്ല. വിന്‍ഡോസ് കംപ്യൂട്ടറുകളിലും ലിനക്സ്, ഉബുണ്ടു കംപ്യൂട്ടറുകളിലും സ്‍ക്രൈബസ് നന്നായി പ്രവര്‍ത്തിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ സോഫ്റ്റ്‍വെയറും ലഭ്യമാണ്. ഡിസൈനിങ് അഭിരുചിയുള്ളവര്‍ക്ക് അനന്ത സാധ്യതകളാണ് സ്‍ക്രൈബസ് നല്‍കുന്നത്.  

 

Content Summary : Apply for the Linux DTP (Scribus) Online Course for the public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com