വെറും 80 വിദ്യാര്‍ഥികളും രണ്ട് ബിരുദ എന്‍ജിനീയറിങ് കോഴ്സുകളുമായി 1989ല്‍ കന്യാകുമാരിയിലെ തക്കലയിലുള്ള കുമാരകോയിലില്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് നൂറുല്‍ ഇസ്ലാം കോളജ് ഓഫ് എന്‍ജിനീയറിങ്. 34 വര്‍ഷത്തിനിപ്പുറം എന്‍ജിനീയറിങ്, ബിസിഎ, ബികോം, ബിഎസ് സി, ബിബിഎ, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, എംബിഎ, എംസിഎ, എംഎസ് സി, ഡോക്ടറല്‍ ബിരുദ കോഴ്സുകളുമായി ദക്ഷിണേന്ത്യയിലെ തന്നെ വിദ്യാഭ്യാസ മികവിന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ സ്ഥാപനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള ഡീംഡ് ടു ബി സര്‍വകലാശാലയാണ് ഇന്ന് എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടുന്ന നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍.
ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഫയര്‍ സേഫ്ടി എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, എയറോസ്പേസ് എന്‍ജിനീയറിങ്, എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്, ബിഇ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ എന്‍ജിനീയറിങ് എന്‍ജിനീയറിങ്, മറൈന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ബിഇ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, ബിടെക് നാനോ ടെക്നോളജി തുടങ്ങിയ പരമ്പരാഗതവും ആധുനികവുമായ എന്‍ജിനീയറിങ് കോഴ്സുകളിലെ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളാണ് നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനിലെ മുഖ്യ സവിശേഷത.

ബയോമെഡിക്കല്‍ എന്‍ജിനീയറിങ്
മനുഷ്യന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന വൈദ്യശാസ്ത്ര ഉപകരണങ്ങളും സങ്കേതങ്ങളും വികസിപ്പിക്കുന്ന എന്‍ജിനീയറിങ് പഠനമേഖലയാണ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്. ലോകം ഇന്ന് നേരിടുന്ന ആരോഗ്യ പരിചരണ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരങ്ങളാണ് ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നത്. 2009ലാണ് നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് ആരംഭിക്കുന്നത്. നൂറുല്‍ ഇസ്ലാം സെന്‍ററിന്റെ സഹോദരസ്ഥാപനമായ നെയ്യാറ്റിന്‍കരയിലുള്ള നിംസ് മെഡിസിറ്റി ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകള്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ നല്‍കി വരുന്നു. അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങളുള്ള ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ലാബ്, പാത്തോളജി ആന്‍ഡ് മൈക്രോബയോളജി ലാബ്, ബയോകെമിസ്ട്രി ആന്‍ഡ് ഹ്യൂമന്‍ ഫിസിയോളജി ലാബ് എന്നിവ നൂറുല്‍ ഇസ്ലാം സെന്‍ററിലുണ്ട്. നിലവിലെ വൈദ്യശാസ്ത്ര ഉപകരണങ്ങളെയും യന്ത്രങ്ങളെയും കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടാക്കാന്‍ നിംസ് മെഡിസിറ്റിയിലെ സന്ദര്‍ശങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നു.
ഫയര്‍ ടെക്നോളജി ആന്‍ഡ് സേഫ്ടി എന്‍ജിനീയറിങ്
തീ കൊണ്ടുള്ള അപകടങ്ങളെ ചെറുത്ത് സുരക്ഷിതമായ ജീവിത അന്തരീക്ഷം മനുഷ്യന് നല്‍കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഫയര്‍ സെഫ്ടി എന്‍ജിനീയറുടേത്. ലോകത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ഇന്ന് സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കുന്നു. ദേശീയവും രാജ്യാന്തരവുമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായ ചുറ്റുപാടുകള്‍ ഒരുക്കാന്‍ വ്യവസായങ്ങളെ അടക്കം സഹായിക്കുന്ന വിദഗ്ധരായ ഫയര്‍ സേഫ്ടി പ്രഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍റെ ലക്ഷ്യം.
2011-12 അക്കാദമിക വര്‍ഷത്തിലാണ് നൂറുല്‍ ഇസ്ലാം സെന്‍ററില്‍ ഫയര്‍ ടെക്നോളജി ആന്‍ഡ് സേഫ്ടി എന്‍ജിനീയറിങ് വകുപ്പ് ആരംഭിക്കുന്നത്. നാലു വര്‍ഷ ബിരുദ എന്‍ജിനീയറിങ് പ്രോഗാമാണ് ഇവിടെ നല്‍കുന്നത്. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ലാബ്, ഫയര്‍ എന്‍ജിനീയറിങ് ലാബ്, കെമിക്കല്‍ എന്‍ജിനീയറിങ് ലാബ്, ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ ലാബ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വാഹനം, ഫയര്‍ ഫൈറ്റിങ് ടൂ വീലര്‍, സ്മോക് എക്സ്ട്രാക്ടര്‍, മിനി ഫയര്‍ ടെന്‍ഡര്‍, ഫയര്‍ ഹൈഡ്രന്‍റ് സിസ്റ്റംസ് അടക്കമുള്ള സംവിധാനങ്ങള്‍ ഈ മേഖലയിലെ പ്രായോഗിക പരിശീലനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്
ഓട്ടോമൊബൈല്‍ അനുബന്ധ വ്യവസായങ്ങളുടെ ഹബ്ബാണ് ഇന്ന് ചെന്നൈ. ഈ സാധ്യതകളെ പ്രയോജനപ്പെടുത്തി മികവുറ്റ കമ്പനികളിലെ തൊഴില്‍ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കോഴ്സാണ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്. 2009-10 അക്കാദമിക വര്‍ഷത്തിലാണ് നൂറുല്‍ ഇസ്ലാമില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിഭാഗം ആരംഭിക്കുന്നത്. 2014-15ല്‍ എംഇ പ്രോഗ്രാമും ഈ വിഷയത്തില്‍ ആരംഭിച്ചു. ഫുള്‍ടൈം, പാര്‍ട്ട്ടൈം ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഇവിടെ നല്‍കുന്നു. ചിട്ടയായ അക്കാദമിക ഷെഡ്യൂള്‍, വ്യവസായിക സന്ദര്‍ശനങ്ങള്‍, ടൂറുകള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഇന്‍റേണ്‍ഷിപ്പ് പരിശീലനങ്ങള്‍, ടെക്നിക്കല്‍ ഫെസ്റ്റുകള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ കഴിവുകളെ സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നു.
ഫ്യുവല്‍ ഇഞ്ചക്ഷന്‍ കാലിബറേഷന്‍ മെഷീന്‍, ക്രാങ്ക് ഷാഫ്റ്റ് ഗ്രൈന്‍ഡിങ് മെഷീന്‍, ബ്രേക്ക് ഡ്രം സ്കിമ്മിങ് ലെയ്ത്, എന്‍ജിന്‍ അനലൈസര്‍, ഡീസല്‍ സ്മോക് മീറ്റര്‍, ഓട്ടോമീറ്റിക് ടയര്‍ ചേഞ്ചര്‍, വീല്‍ ബാലന്‍സര്‍, വീല്‍ അലൈന്‍മെന്‍റ് മെഷീന്‍ എന്നിങ്ങനെ സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ ഓട്ടോമോട്ടീവ് വര്‍ക്ക്ഷോപ്പും ഡിപ്പാര്‍ട്ട്മെന്‍റിന്‍റ് സ്വന്തം. എയര്‍ കണ്ടീഷന്‍ഡ് സ്മാര്‍ട്ട് ക്ലാസ്റൂം, ഏറ്റവും പുതിയ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പുസ്തകങ്ങള്‍ ലഭിക്കുന്ന ലൈബ്രറി എന്നിവയെല്ലാം ഈ വകുപ്പിന്‍റെ മറ്റ് പ്രത്യേകതകളാണ്.

പുതുതലമുറ കോഴ്സുകള്‍
തൊഴില്‍ സാധ്യതകള്‍ കൂടുതലുള്ള നവീനമായ കോഴ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. റോബോട്ടിക്സ് & ഓട്ടോമേഷനിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സിലും നാനോടെക്നോളജിയിലും നല്‍കുന്ന എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് പുറമേ ബിഎസ് സി സൈബര്‍ ഫോറന്‍സിക്സ്, ബിഎസ് സി ഫോറന്‍സിക് സയന്‍സ്, ബിഎസ് സി ഹ്യൂമന്‍ ജനറ്റിക്സ് ആന്‍ഡ് മോളിക്യുലര്‍ ബയോളജി, എംബിഎ ആര്‍ട്ടിഫ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിങ് & ഡീപ് ലേണിങ് തുടങ്ങിയ കോഴ്സുകളും ഇതിന് ഉദാഹരണമാണ്.

100 ശതമാനം പ്ലേസ്മെന്‍റ്
പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന ശന്പളത്തില്‍ മികച്ച തൊഴില്‍ ഉറപ്പാക്കുന്നതിന് പൂര്‍ണ്ണ സജ്ജമായ പ്ലേസ്മെന്‍റ് ആന്‍ഡ് ട്രെയിനിങ് സെന്‍ററും നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ പ്രവര്‍ത്തിക്കുന്നു. വ്യവസായ ലോകത്തെ അനുഭവ പരിചയമുള്ള ഡയറക്ടറിന്‍റെ നേതൃത്വത്തില്‍ ഈ പ്ലേസ്മെന്‍റ് സെല്‍ ഇന്ത്യയിലെയും വിദേശത്തെയും മുൻനിര കമ്പനികളെ പ്ലേസ്മെന്‍റിന് എത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും ഉന്നത പഠനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ക്യാറ്റ്, മാറ്റ്, ടോഫല്‍, ഐഇഎസ്, ഗേറ്റ് പോലുള്ള മത്സരപരീക്ഷകള്‍ക്കുള്ള പരിശീലന പുസ്തകങ്ങളും സെല്‍ ലഭ്യമാകുന്നു. അഭിരുചി പരീക്ഷകള്‍ എങ്ങനെ എഴുതണം, അഭിമുഖങ്ങളെ എങ്ങനെ നേരിടണം, ജോലി നേടി കരിയറില്‍ എങ്ങനെ വിജയിക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള പരിശീലനവും ഫൈനല്‍, പ്രീ ഫൈനല്‍ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. വിദ്യാര്‍ഥികളുടെ വ്യക്തിത്വവും നേതൃത്വശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള വിദഗ്ധ പരിശീലനവും നല്‍കപ്പെടുന്നു. ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് സംബന്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് ഒരു എന്‍ട്രപ്രണര്‍ഷിപ്പ് ഗൈഡന്‍സ് സെല്ലും നൂറുല്‍ ഇസ്ലാം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുണ്ട്.
മികച്ച റാങ്കിങ്ങുള്ള സ്ഥാപനം
നൂറുള്‍ ഇസ്ലാം സെന്‍ററ്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍റെ അക്കാദമിക മികവ് വിളിച്ചോതുന്നതാണ് വിവിധ സര്‍വകലാശാല റാങ്കിങ്ങുകളില്‍ സ്ഥാപനം കൈവരിക്കുന്ന നേട്ടം. ടൈംസ് ഓഫ് ഇന്ത്യയുടെ 2022ലെ ബി-സ്കൂള്‍ റാങ്കിങ്ങിൽ ഇവിടുത്തെ ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഇന്ത്യയിലെ ഏറ്റവും മികച്ച 150 മാനേജ്മെന്‍റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. തമിഴ്നാട്ടിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയിലും മികച്ച പ്ലേസ്മെന്‍റുള്ള സര്‍വകലാശാലകളുടെ പട്ടികയിലും ആറാം സ്ഥാനം കൈവരിക്കാനും നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന് സാധിച്ചു.
നൂതന ആശയങ്ങള്‍ക്ക് ചിറക് നല്‍കാം
വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ ഇന്നവേഷന്‍ കൗണ്‍സിലും നൂറുല്‍ ഇസ്ലാം സെന്‍ററില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ 2018ലാണ് ഇത് ആരംഭിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിലും പങ്കാളി
2017ല്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി38 ല്‍ കാര്‍ട്ടോസാറ്റ്-2നൊപ്പം വിക്ഷേപിച്ച നിയുസാറ്റ് എന്ന നാനോ സാറ്റലൈറ്റിന് രൂപകല്‍പന നല്‍കി വികസിപ്പിച്ചു കൊണ്ട് ഈ രംഗത്തും നൂറുല്‍ ഇസ്ലാം സെന്‍റര്‍ മായാത്ത മുദ്ര പതിപ്പിച്ചു. നൂതനാശയങ്ങളോടും വിജ്ഞാനത്തോടും പര്യവേഷണങ്ങളോടുമുള്ള സ്ഥാപനത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയായിരുന്നു ഈ ദൗത്യം.
ഐഒഎസ് ഡവലപ്മെന്‍റ് ലാബ്
മൊബൈല്‍ സാങ്കേതിക വിദ്യയുടെ ഭാവിയെ രൂപപ്പെടുത്തുന്ന അത്യാന്താധുനിക ഐഒഎസ് ഡവലപ്മെന്‍റ് ലാബും നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവനയുടെയും സാങ്കേതികത്തികവിന്‍റെയും സംരംഭകത്വത്തിന്‍റെയും ചക്രവാളങ്ങള്‍ നിരന്തരം വികസിപ്പിച്ചു കൊണ്ട് ആപ്പിളിന്‍റെ ഐഒഎസ് പ്ലാറ്റ്ഫോമിനു വേണ്ടി നൂതനമായ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നു. ഡിജിറ്റല്‍ വിവരസാങ്കേതിക വിപ്ലവത്തെ വാരിപ്പുണരാനും നിരന്തരം പരിണമിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യാരംഗത്ത് തങ്ങളുടേതായ മായാത്ത അടയാളങ്ങള്‍ പതിപ്പിക്കാനും നൂറുല്‍ ഇസ്ലാം സെന്‍റര്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു.
ക്ലൗഡ് ഡേറ്റ സെന്‍റര്‍
ഭാവി കംപ്യൂട്ടിങ് സാങ്കേതിക വിദ്യകളുടെ ആണിക്കല്ലായ ക്ലൗഡ് കംപ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങളും നൂറുല്‍ ഇസ്ലാം സെന്‍ററില്‍ ഒരുക്കിയിരിക്കുന്നു.ഇവിടെ 2018ല്‍ ആരംഭിച്ച ക്ലൗഡ് ഡേറ്റ സെന്‍ററില്‍ 1 ടിബി സ്റ്റോറേജും 48 ടിബി എക്സ്പാന്‍ഡബിള്‍ സ്റ്റോറേജുമുള്ള ഒന്‍പത് പ്രൊഡക്ഷന്‍ സെര്‍വറുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ മീഡിയ സ്ട്രീമിങ്ങിനും, ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും, ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിനും, വിദ്യാര്‍ഥികളുടെ ലൈബ്രറി ആവശ്യങ്ങള്‍ക്കും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും, അക്കാദമിക, ഭരണനിര്‍വഹണ ജോലികള്‍ക്കും ഈ ക്ലൗഡ് ഡേറ്റ സെന്‍റര്‍ കരുത്ത് പകരുന്നു.
നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍റെ 2023ലെ പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.niuniv.com, info@niuniv.com, ഫോൺ: 9946130462
Content Summary : Noorul Islam Center for Higher Education (NICHE) Kanyakumari - Programmes Details