ADVERTISEMENT

തിരുവനന്തപുരം ∙ കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് (Nursing College) ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ് ആരംഭിക്കാൻ തത്വത്തിൽ തീരുമാനിച്ചെന്ന് ഉത്തരവിൽ പറയുന്നു. 25 നഴ്സിങ് കോളജുകൾ ആരംഭിക്കാൻ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്. നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസർകോട് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. കാസർകോട്ട് നിർമാണം എങ്ങുമെത്തിയിട്ടില്ല. കിടത്തിച്ചികിത്സ ആരംഭിച്ചാൽ മാത്രമേ മെഡിക്കൽ കമ്മിഷന്റെ അനുമതി തേടാനാകൂ. വയനാട് മെഡിക്കൽ കോളജിനുള്ള സ്ഥലം ഏറ്റെടുക്കൽ എങ്ങുമെത്തിയിട്ടില്ല.

യുജിസി ശമ്പളമില്ലെങ്കിൽ നഴ്സിങ് കോളജ് അഫിലിയേഷൻ തടയും

തിരുവനന്തപുരം ∙ അധ്യാപകർക്ക് യുജിസി നിരക്കിൽ ശമ്പളം നൽകാത്ത സ്വകാര്യ നഴ്സിങ് കോളജുകൾക്ക് അടുത്തവർഷം മുതൽ അഫിലിയേഷൻ പുതുക്കേണ്ടെന്നു സംസ്ഥാന നഴ്സിങ് കൗൺസിൽ തീരുമാനിച്ചു. സർക്കാർ നഴ്സിങ് കോളജ് അധ്യാപകർക്കു നൽകുന്ന യുജിസി നിരക്കിൽ കുറയാത്ത ശമ്പളം സ്വകാര്യ മേഖലയിലും നൽകണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഈയിടെ ഉത്തരവു നൽകിയിരുന്നു. നിലവിൽ മിക്ക കോളജുകളിലും പരമാവധി 25,000 രൂപയാണു ശമ്പളം. യുജിസി നിരക്കിന്റെ പകുതി പോലുമില്ല. സംസ്ഥാനത്തെ 130 നഴ്സിങ് കോളജുകളിൽ 120 എണ്ണവും സ്വകാര്യ മേഖലയിലാണ് – ഏകദേശം 3000 അധ്യാപകർ. നഴ്സിങ് കൗൺസിലിന്റെ കണക്കനുസരിച്ച് വർഷം 50 വിദ്യാർഥികൾക്കു പ്രവേശനം നൽകുന്ന കോളജ് 8 വർഷം കഴിയുമ്പോൾ ലാഭത്തിലാകും. ഈയിടെ തിരുവനന്തപുരത്തെ സ്വകാര്യ നഴ്സിങ് കോളജിൽനിന്നു യുപിയിലെ സ്വകാര്യ നഴ്സിങ് കോളജിലേക്കു പോയ അധ്യാപകർക്ക് 80,000 രൂപ ശമ്പളവും താമസവുമായിരുന്നു വാഗ്ദാനം.

Content Summary : Five medical colleges in Kerala to start nursing courses

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com