വിദ്യാര്‍ഥികളുടെ ഭാവനകള്‍ക്ക് ചിറകുകള്‍ നല്‍കിയും അവരുടെ ഉള്ളിലുള്ള സര്‍ഗ്ഗാത്മക ചിന്തകള്‍ക്ക് നവഭാവങ്ങള്‍ ചമച്ചും എസ്‌എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച 'ട്രാന്‍സ്‌ഫോമിങ് ഇന്ത്യ കോണ്‍ക്ലേവ് -2023' ശ്രദ്ധേയമായി. 2022ല്‍ ആരംഭിച്ച കോണ്‍ക്ലേവിന്റെ രണ്ടാമത് എഡിഷന്‍ സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ കോയമ്പത്തൂരിലുള്ള എസ്‌എസ്‌വിഎം വേള്‍ഡ് സ്‌കൂളിലാണ് സംഘടിപ്പിക്കപ്പെട്ടത്. യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോകളെ കാണാനും അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ ചിന്താപദ്ധതികള്‍ക്ക് രൂപം നല്‍കാനും ഓരോരുത്തരുടെയും അഭിനിവേശങ്ങളെ പിന്തുടര്‍ന്ന് തങ്ങളുടെ ഉള്ളിലുള്ള ശക്തി തിരിച്ചറിയാനും വിദ്യാര്‍ഥികള്‍ക്ക് കോണ്‍ക്ലേവിലൂടെ സാധിച്ചു.
രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മുന്‍നിരക്കാരായി മാറിയ എസ്‌എസ്‌വിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ അഭിമാന പദ്ധതിയായും ഈ വാര്‍ഷിക കോണ്‍ക്ലേവ് മാറി. 'നിങ്ങളുടെ ഉള്ളിലെ ശക്തിയെ സ്വതന്ത്രമാക്കുക' എന്നതായിരുന്നു ഈ വര്‍ഷത്തെ കോണ്‍ക്ലേവിന്റെ മുഖ്യ പ്രമേയം. വിദ്യാര്‍ഥികളില്‍ ആത്മാഭിമാനവും മൂല്യവും ആത്മവിശ്വാസവും വളര്‍ത്തി, ചുറ്റുപാടുകളുടെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് അനന്ത സാധ്യതകളുടെയും അവസരങ്ങളുടെയും പുതുലോകത്തിലേക്ക് അവരെ പറത്തി വിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രമേയം സ്വീകരിച്ചത്. നവീന ചിന്തകള്‍ക്കുള്ള പുതു മേച്ചില്‍പ്പുറങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നു കൊടുത്ത കോണ്‍ക്ലേവ് പുതുപര്യവേഷണങ്ങള്‍ക്കുള്ള സാധ്യതകള്‍ നല്‍കി അവരുടെ ചിന്തയുടെ ചക്രവാളങ്ങളെ വികസിപ്പിച്ചു.

പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ ഇളം മനസ്സുകളില്‍ പാകാനുള്ള ശരിയായ ഇടവും സമയവും സ്‌കൂളുകളാണെന്ന് ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കവേ എസ്‌എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ഡോ. മണിമേഖലൈ മോഹന്‍ പറഞ്ഞു. യുവമനസ്സുകളില്‍ വേരൂന്നുന്ന ആശയങ്ങള്‍ അവര്‍ക്കൊപ്പം വളര്‍ന്ന് പന്തലിച്ച് അവരെ കീര്‍ത്തിയുടെ കൊടുമുടികളിലേക്ക് ഉയര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ആര്‍മിയുടെ ദക്ഷിണ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് ലഫ്. ജനറല്‍. അജയ് കുമാര്‍ സിങ്ങായിരുന്നു ഉദ്‌ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഇന്ത്യ ഇന്ന് പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണെന്നും ചന്ദ്രനില്‍ സോഫ്‌ട് ലാന്‍ഡിങ് നടത്തുന്ന നാലാമത് രാജ്യമായി നാം മാറിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പരിവര്‍ത്തനം നടക്കണമെങ്കില്‍ ഓരോ വ്യക്തിയും സമൂലമായ മാറ്റത്തിന് വിധേയനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സര്‍വകലാശാലയ്‌ക്ക് കൂടി ചിന്തിക്കാനാവാത്ത വിധത്തില്‍ ഇത്ര വലിയ തോതിലുള്ള കോണ്‍ക്ലേവ് സംഘടിപ്പിച്ച എസ്‌എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസിനെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എന്‍ജിനീയറും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ സോനം വാങ്‌ചുക് ലഡാക്കിലെയും ട്രാന്‍സ് ഹിമാലയന്‍ മേഖലകളിലെയും വിദ്യാഭ്യാസ, സാംസ്‌കാരിക സാഹചര്യം താന്‍ എങ്ങനെയാണ് മാറ്റിയെടുത്തതെന്ന് ചിത്രങ്ങളിലൂടെ വിശദീകരിച്ചു. നൂതനാശയങ്ങളുടെ പേരില്‍ ലോകശ്രദ്ധ നേടിയ വാങ്‌ചുക് പരിസ്ഥിതി സംരക്ഷണത്തിനും ജലക്ഷാമം പരിഹരിക്കുന്നതിനും സഹായകമായ മനുഷ്യനിര്‍മ്മിത ഹിമാനികള്‍ ഗണിതത്തിന്റെയും ശാസ്‌ത്രത്തിന്റെയും ലളിതമായ തത്വങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് രൂപപ്പെടുത്തുന്നതെന്നും കാണിച്ചു തന്നു.
ഉദ്‌ഘാടന ദിവസത്തെ പ്രധാന സംഭവങ്ങളുടെ ഹൈലൈറ്റുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
വ്യത്യസ്‌ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ നിരയാണ് മൂന്ന് നാള്‍ നീണ്ട കോണ്‍ക്ലേവില്‍ പങ്കെടുത്ത് വിദ്യാര്‍ഥികളോട് സംവദിക്കാനെത്തിയത്. പരാജയങ്ങളും തിരിച്ചടികളും നേരിട്ട് ഒടുവില്‍ എങ്ങനെയാണ് തങ്ങള്‍ വിജയക്കൊടുമുടി താണ്ടിയതെന്ന ജീവിതകഥകള്‍ ഇവര്‍ പങ്കുവച്ചു. കോയമ്പത്തൂര്‍ ജില്ല കളക്ടര്‍ ക്രാന്തി കുമാര്‍ പാഠി, കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എം.പ്രതാപ്, പോലീസ് കമ്മീഷണര്‍ വി.ബാലകൃഷ്‌ണന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ തങ്ങളുടെ അനുഭവകഥകളുമായി വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചു.'ലൈഫ്‌സ്റ്റൈല്‍ ടുഡേ' എന്ന വിഷയത്തില്‍ ക്രിഷ് അശോകും, 'ദ കംബാക്ക്' എന്ന വിഷയത്തില്‍ ഷഹീന്‍ മാലിക്കും ചൗധരി അലി സിയ കബീറും, 'റോള്‍ ഓഫ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ മനു എസ്. പിള്ളയും 'തമിഴ്‌നാട്ടിലെ പാഡ് വുമന്‍' എന്ന വിഷയത്തില്‍ ഡോ. പ്രീതിയും 'പാഷന്‍ പ്രഫഷന്‍' എന്ന വിഷയത്തില്‍ സാരാന്‍ഷ് ഗോയ്‌ലയും 'കോണ്ടന്റ് ഈസ് കിങ്' എന്ന വിഷയത്തില്‍ കിഷന്‍ ദാസും 'മാര്‍ക്കറ്റിങ് മാനിയ' എന്ന വിഷയത്തില്‍ അമന്‍ ഗുപ്‌തയും 'ടാബൂ ടോക്‌സ്' എന്ന വിഷയത്തില്‍ വിദ്യുലേഖ രാമനും 'ജെന്‍ സി എറ' എന്ന വിഷയത്തില്‍ റാന്‍വിജയ് സിംഖയും വിദ്യാര്‍ഥികളോട് സംവദിച്ചു. ബാല പ്രതിഭ മേഖന സുമേഷും വിദ്യാര്‍ഥി പ്രതിഭ ഡോ. കെ. വിലാസിനിയും തങ്ങളുടെ കഴിവുകളെ കുറിച്ച് വിശദീകരിച്ചപ്പോള്‍ കഥ പറയാനുള്ള ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച് ഗീത രാമാനുജന്‍ സമര്‍ത്ഥിച്ചു.
വ്യത്യസ്‌ത വിഷയങ്ങളിലെ ശില്‍പശാലകള്‍
വ്യത്യസ്‌ത വിഷയങ്ങളിലെ 13 ശില്‍പശാലകളും കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു. പാചക കലകളെ കുറിച്ച് ആഞ്ചല്‍ ചേതനും മിനിമലിസ്റ്റിക് ലിവിങ്ങിനെ കുറിച്ച് ദുര്‍ഗേഷ് നന്ദിനിയും സ്റ്റാന്‍ഡ് അപ്പ് കോമഡിയെ കുറിച്ച് ബഡവ ഗോപിയും ഡിജെയെ കുറിച്ച് കുനാല്‍ ജെയിനും 'മേയ്‌ക്ക് യുവര്‍ മ്യൂസിക്' എന്ന വിഷയത്തില്‍ ലിയോണ്‍ ജെയിംസും ചാരുമതിയും 'ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് മീഡിയ' എന്ന വിഷയത്തില്‍ സൗരവ് ജെയിനും ഡിസൈന്‍ തിങ്കിങ്ങിനെ കുറിച്ച് റോഷന്‍ രാജുവും അണ്‍ലോക്ക് ക്രിയേറ്റിവിറ്റിയെ കുറിച്ച് ഹരുണ്‍ റോബര്‍ട്ടും(റോബ്), റെസിന്‍ ആര്‍ട്ടിനെ കുറിച്ച് ശബരി ഗിരിജയും പെര്‍ഫോമിങ് ആര്‍ട്‌സിനെ കുറിച്ച് ജയ്‌തേഷും ഡൂ ഇറ്റ് യുവര്‍സെല്‍ഫ് മേയ്‌ക്ക് അപ്പിനെ കുറിച്ച് യേഗമ്മൈ വിജയും സ്‌ട്രോറി ടെല്ലിങ്ങിനെ കുറിച്ച് ഗീത രാമാനുജവും സാമ്പത്തിക സാക്ഷരതയെ കുറിച്ച് ശ്രേയ കപൂറും ശില്‍പശാലകള്‍ നടത്തി. സാധ്യതകളുടെ പുതുലോകത്തേക്ക് വിദ്യാര്‍ഥികളുടെ മനസ്സുകള്‍ തുറക്കുന്നതായിരുന്നു ഓരോ സെഷനും.
രണ്ടാം ദിവസത്തെ പ്രധാന സംഭവങ്ങളുടെ ഹൈലൈറ്റുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
സ്റ്റുഡന്റ്‌പ്രണര്‍ അവാര്‍ഡ്
വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതായി ദേശീയ തലത്തിലൊരു മത്സരവും കോണ്‍ക്ലേവിനോട് അനുബന്ധിച്ച് നടത്തി. ഇതിലെ വിജയികള്‍ക്ക് സ്‌റ്റുഡന്റ്‌പ്രണര്‍ അവാര്‍ഡുകളും സമ്മാനിക്കപ്പെട്ടു. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ഇന്‍ഡോറിലുള്ള എമറാള്‍ഡ് ഹൈറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്വന്തമാക്കി. രണ്ടാം സമ്മാനമായ 75,000 രൂപയുടെ ക്യാഷ് പ്രൈസ് ചെന്നൈയിലെ ദ ശ്രീറാം യൂണിവേഴ്‌സല്‍ സ്‌കൂള്‍ സ്വന്തമാക്കിയപ്പോള്‍ കോയമ്പത്തൂരിലെ റീഡ്‌സ് വേള്‍ഡ് സ്‌കൂള്‍ മൂന്നാം സമ്മാനമായ 50,000 രൂപ സ്വന്തമാക്കി. കോയമ്പത്തൂരിലെ റൂഹ് കണ്ടിന്യും സ്‌കൂള്‍ സോഷ്യല്‍ ഇംപാക്ടിനുള്ള പ്രത്യേക പുരസ്‌ക്കാരവും നേടി.

ഗുരുക്കന്മാര്‍ക്ക് ആദരം
വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ അതുല്യമായ പങ്കില്‍ വിശ്വസിക്കുന്ന എസ്‌എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസ് രാജ്യമെമ്പാടുമുള്ള 25 മികച്ച അധ്യാപകര്‍ക്ക് ഇന്‍സ്‌പിറേഷണല്‍ ഗുരു അവാര്‍ഡുകളും സമ്മാനിച്ചു. എസ്‌എസ്‌വിഎം ട്രസ്റ്റി എസ്. മോഹന്‍ദോസ്, ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ശ്രീഷ മോഹന്‍ദോസ്, ഡയറക്ടര്‍ ഓഫ് ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ നിതിന്‍ ജയ് എന്നിവര്‍ കോണ്‍ക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചു. വര്‍ണ്ണാഭമായ സാംസ്‌കാരിക പരിപാടികളും ഇതിനോട് അനുബന്ധിച്ച് നടന്നു.
മൂന്നാം ദിവസത്തെ പ്രധാനസംഭവങ്ങളുടെ ഹൈലൈറ്റുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.ssvminstitutions.ac.in
Content Summary : SSVM - Transforming India Conclave 2023 Highlights