ഫ്രാൻസ് എഡ്യൂക്കേഷൻ എക്സ്പോ 30ന് കൊച്ചിയിൽ; റജിസ്റ്റർ ചെയ്യാം
Mail This Article
വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച കൗൺസലിങ് നൽകി നൽകുന്നതിൽ 15 വർഷത്തിലേറെ പരിചയമുള്ള ഏജൻസിയായ EDABROAD, Study In France Expo 2023 കൊച്ചിയിൽ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30-ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള താ ജ് ഗേറ്റ്‌വേയിലാണ് ഫ്രാൻസ് എഡ്യൂക്കേഷൻ എക്സ്പോ.പ്രമുഖ സർവകലാശാലകളിലെ പ്രതിനിധികൾ, ഗ്രാൻഡെസ് എക്കോൾസ്, കോളേജുകൾ എക്സ്പോയിൽ പങ്കെടുക്കും.
വിദ്യാർഥികൾക്ക് സൗജന്യ കൗൺസലിങ് സെഷനുകൾ നേടാനും സ്കോളർഷിപ്പുകൾ, വിസ അവസരങ്ങൾ, ഫ്രാൻസിലെ വിദ്യാർഥി ജീവിതം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തറിയാം. സ്റ്റുഡന്റ് ലോണിൽ സഹായം നൽകുന്നതിന് പ്രമുഖ ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഉപരിപഠന ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി ഫ്രാൻസ് അടുത്തിടെ മാറിയിരിക്കുന്നു. ഫ്രാൻസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2023-ലെ ആദ്യ സെമസ്റ്ററിൽ, ക്യാംപസ് ഫ്രാൻസിന്റെ ഓഫിസ്, ഫ്രാൻസിലെ ദീർഘകാല പഠനത്തിനായി നാലായിരത്തിൽ അധികം അപേക്ഷകളാണ് പ്രോസസ് ചെയ്തത്. വിദേശരാജ്യങ്ങളിൽ ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ചുമതലയുള്ള ഏജൻസിയാണ് ക്യാംപസ് ഫ്രാൻസ്. ഈ വർഷം ഫ്രാൻസിലേക്ക് പോകുന്ന മൊത്തം ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 8000-ന് അടുത്ത് ആവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഒരു പോസിറ്റീവ് ട്രെൻഡ് തുടർന്നും പോകുമെന്ന് പ്രതീക്ഷിക്കുന്നു.
2022-ൽ 5500 ഓളം ഇന്ത്യൻ വിദ്യാർഥികൾ ക്യാംപസ് ഫ്രാൻസ് നടപടി ക്രമങ്ങളിലൂടെ കടന്നുപോകുകയും ഫ്രാൻസിലേക്ക് പഠന വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. അതു വെച്ച് നോക്കുമ്പോൾ ഈ വർഷം ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. 2025-ഓടെ 20,000 ഇന്ത്യൻ വിദ്യാർഥികളെ സ്വാഗതം ചെയ്യുക എന്നതാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലക്ഷ്യമിട്ടിരിക്കുന്നത്, അതായത് ഇപ്പോൾ ഉള്ളതിനേക്കാൾ നാലിരട്ടി വർദ്ധനവ്. ഫ്രാൻസിൽ പഠിച്ച് ഫ്രഞ്ച് മാസ്റ്റേഴ്സ് ഡിഗ്രി നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ലഭിക്കുകയും അതിലൂടെ വർക്ക് എക്സ്പീരിയൻസ് കൂടാതെ ഫ്രാൻസി ൽ മികച്ച തൊഴി ലവസരങ്ങൾ ലഭിക്കും. ഇതാണ് ഫ്രാൻസിലേക്ക് ഇന്ത്യൻ വിദ്യാർഥികളെ ആകർഷി ക്കാനുള്ള പ്രധാന കാരണം.
കൂടുതൽ വിവരങ്ങൾക്ക് 9037900880 എന്ന നമ്പറിൽ ബന്ധപ്പെടുക
Content Summary : EDABROAD Study In France Expo 2023 - Register Now