4 വർഷ ബിരുദം: ആദ്യത്തെ രണ്ടു വർഷം പഠനം നിർത്താനാകില്ല

Mail This Article
കൊല്ലം ∙ അടുത്ത വർഷം ആരംഭിക്കുന്ന 4 വർഷ ബിരുദ സംവിധാനത്തിൽ ഒന്നാം വർഷം സർട്ടിഫിക്കറ്റ് കോഴ്സും, രണ്ടാം വർഷം ഡിപ്ലോമ കോഴ്സും പൂർത്തിയാക്കി പഠനം അവസാനിപ്പിക്കാൻ കഴിയുന്ന രീതി ഉണ്ടാകില്ലെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു.
Read Also : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പരിഷ്കരിക്കണം; പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ ശുപാർശ
പകുതി അറിവുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണിത്. മൂന്നാം വർഷം 133 ക്രെഡിറ്റ് പോയിന്റ് നേടുന്നവർക്കു ബിരുദവുമായി പുറത്തിറങ്ങാം. 4 വർഷം പൂർത്തിയാക്കി 187 ക്രെഡിറ്റ് പോയിന്റ് സ്വന്തമാക്കുന്നവർക്ക് ഓണററി ബിരുദം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 4 വർഷ ബിരുദ സമ്പ്രദായത്തെക്കുറിച്ചുള്ള ട്രെയിനിങ് പരിപാടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ബിരുദ പദ്ധതിയിലെ ആദ്യ 3 സെമസ്റ്ററുകൾ ഭരണഘടന, ജനാധിപത്യം, സാക്ഷരത, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും. സർവകലാശാലകൾക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്താം. അടുത്തവർഷമെങ്കിലും 4 വർഷ ബിരുദ പ്രോഗ്രാമുകൾ പൂർണമായും തുടങ്ങാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
Content Summary : Minister Introduces 4-Year Degree Program to Promote Comprehensive Learning