ക്യാറ്റ് അപേക്ഷകർ 3.3 ലക്ഷം; വർധന 30%

Mail This Article
ന്യൂഡൽഹി ∙ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ എംബിഎ പ്രവേശനത്തിനുള്ള ദേശീയ പൊതുപരീക്ഷയായ ക്യാറ്റിന് (കോമൺ അഡ്മിഷൻ ടെസ്റ്റ്) ഇത്തവണ അപേക്ഷിച്ചത് 3.3 ലക്ഷം പേർ. 1977 ൽ ആരംഭിച്ച ക്യാറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റജിസ്ട്രേഷനാണിത്. കഴിഞ്ഞ വർഷം 2.5 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. നവംബർ 26നു രാജ്യത്തെ 155 നഗരങ്ങളിലാണ് പരീക്ഷ. ജനുവരി രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കും.
Read Also : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പരിഷ്കരിക്കണം; പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ ശുപാർശ
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ 2–3 വർഷമായി അപേക്ഷകരിലുണ്ടായ കുറവിന് ഇത്തവണ മാറ്റമുണ്ടായെന്ന് ഐഐഎം ലക്നൗ പ്രഫസറും ക്യാറ്റ് കൺവീനറുമായ സഞ്ജീത് സിങ് പറഞ്ഞു. ആകെ അപേക്ഷിച്ചവരിൽ 1.17 ലക്ഷം പേർ (38%) പെൺകുട്ടികളാണ്.
കംപ്യൂട്ടർ അധിഷ്ഠിത രീതി നടപ്പാക്കിയ 2009 ലാണ് ഇതിനു മുൻപ് ഏറ്റവുമധികം റജിസ്ട്രേഷനുണ്ടായത്– 2.9 ലക്ഷം പേർ. 2019 ൽ 2.41 ലക്ഷം പേരാണു റജിസ്റ്റർ ചെയ്തിരുന്നത്.
2020 ൽ ഇതു 2.28 ലക്ഷം പേരായി ചുരുങ്ങി.
Content Summary : CAT Exam Sees Highest-Ever Registration of 3.3 Lakh Students