ADVERTISEMENT

ന്യൂഡൽഹി ∙ മുഴുവൻ മെഡിക്കൽ പിജി സീറ്റിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കട്ട്ഓഫ് പെർസന്റൈൽ പൂജ്യമാക്കിയതെന്നും ഏറ്റവും കുറച്ചു സ്കോറുള്ളവർക്കു പ്രവേശനം നൽകുമെന്നല്ല അതിന്റെ അർഥമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കട്ട്ഓഫ് പൂജ്യമാക്കി കുറച്ചത് കടുത്ത വിമർശനത്തിനു കാരണമായ പശ്ചാത്തലത്തിലാണു വിശദീകരണം. 67,802 സീറ്റുകളിൽ 13,000 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റുകളിൽ പ്രവേശനമാകുംവരെ കൗൺസലിങ് തുടരും. കഴിഞ്ഞവർഷം കട്ട്ഓഫ് 50 പെർസന്റൈലിൽനിന്ന് ഇരുപതായി കുറച്ചശേഷവും 4400 സീറ്റുകൾ ഒഴിഞ്ഞുകിടന്നു. ഓൺലൈനായുള്ള പ്രവേശന നടപടികൾ സുതാര്യമാണെന്നും ക്രമക്കേടിനുള്ള സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.

ഡിഎൻബി പോസ്റ്റ് ഡിപ്ലോമ ഒന്നാം അലോട്മെന്റ് 
തിരുവനന്തപുരം ∙ ഡിഎൻബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ കോളജുകളിൽ 26ന് വൈകിട്ട് 4ന് അകം ഹാജരാകണം. കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ലഭിച്ച അലോട്മെന്റ് നഷ്ടമാകും. ഫോൺ: 0471–2525300.

കേരള പിജി ഡെന്റൽ: 28 വരെ അപേക്ഷിക്കാം 
തിരുവനന്തപുരം ∙ നീറ്റ് എംഡിഎസ് യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇളവു വരുത്തിയതിനാൽ സംസ്ഥാന പിജി ഡെന്റൽ കോഴ്സുകളിലേക്ക് 28 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ : 04712525300

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com