ADVERTISEMENT
ന്യൂഡൽഹി ∙ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയുടെ എംഎ സോഷ്യോളജി പാഠ്യപദ്ധതിയിൽ കേരളത്തിലെ അധികാരവികേന്ദ്രീകരണ മാതൃകയും പഠനവിഷയം. സോഷ്യോളജി രണ്ടാം സെമസ്റ്ററിലാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ മാതൃകയെക്കുറിച്ചു പഠിക്കാനുള്ളത്. കേരള മാതൃക നടപ്പാക്കുന്നതിനെക്കുറിച്ചു വിദ്യാർഥികൾ നേപ്പാളിലെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യും. ഈ വിഷയവുമായി ബന്ധപ്പെട്ടു സർവകലാശാലയിൽ നടന്ന ക്യാംപ് കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയർ കൺസൽറ്റന്റ് ഡോ.പി.പി.ബാലൻ, ഡോ.ജെ.ബി.രാജൻ എന്നിവർ എഡിറ്റ് ചെയ്ത ‘കേരളം: അധികാര വികേന്ദ്രീകരണത്തിന്റെ അദ്ഭുതം’ എന്ന കൃതി പഠനത്തിനുള്ള റഫറൻസ് പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com