വെറ്ററിനറി കൗൺസലിങ് : സമയക്രമം പരിഷ്കരിച്ചു

Mail This Article
വെറ്ററിനറി 2023–24 ഓൾ ഇന്ത്യ ക്വോട്ട അലോട്മെന്റിനുള്ള സമയക്രമം പരിഷ്കരിച്ചു. ഇതനുസരിച്ചു പ്രവേശനം വൈകും. ആദ്യറൗണ്ട് അലോട്മെന്റ് ഫലം സെപ്റ്റംബർ 27നു പ്രഖ്യാപിച്ച് ഒക്ടോബർ 3 വരെ കോളജ് പ്രവേശനം അനുവദിക്കും.
Read Also : നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് ഇപ്പോൾ അപേക്ഷിക്കാം
രണ്ടാംറൗണ്ട് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 4 മുതൽ 8 വരെ നടത്തും. 10നു ഫലം പ്രഖ്യാപിച്ച് 16 വരെ കോളജ് പ്രവേശനം. മോപ് അപ് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 17നും 18നും നടത്തി, 20നു ഫലം പ്രഖ്യാപിച്ച് 26 വരെ കോളജ് പ്രവേശനം അനുവദിക്കും.
സ്ട്രേ റൗണ്ടിൽ 31നു ഫലം അറിയിച്ച് നവംബർ 6 വരെയാണ് കോളജ് പ്രവേശനം. പരിഷ്കരിച്ച ഷെഡ്യൂൾ https://vci.admissions.nic.in എന്ന വെബ്സൈറ്റിൽ.
Content Summary : Veterinary Admissions 2023-24: Revised Timeline and Delayed All India Quota Allotment