ADVERTISEMENT

കണ്ണൂർ ∙ ജനറൽ നഴ്സിങ് ഡിപ്ലോമ വിദ്യാർഥികൾക്ക് പോസ്റ്റ് ബേസിക് നഴ്സിങ് ഡിഗ്രി കോഴ്സ് എൻട്രൻസ് (പിബിഎൻഡിസി) വഴി ബിഎസ്​സി നഴ്സിങ് പ്രവേശനം നേടാവുന്ന സർക്കാർ മെറിറ്റ് സീറ്റുകളുടെ എണ്ണം 77ൽ നിന്ന് 70 ആക്കി ചുരുക്കി. 

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം

സീറ്റ് കൂട്ടണമെന്ന ആവശ്യം നിലനിൽക്കെയാണ് അനുവദിച്ച സീറ്റുകൾ പോലും വെട്ടിച്ചുരുക്കിയത്. അതേസമയം, ജനറൽ നഴ്സിങ്ങിന് 100 സീറ്റ് കൂട്ടി 485 ആക്കുകയും ചെയ്തു. തുടർപഠന സാധ്യതയില്ലാതെ സീറ്റ് കൂട്ടുന്നതുകൊണ്ടു കാര്യമില്ലെന്നു വിദ്യാർഥികൾ പറയുന്നു. 

 

തിരുവനന്തപുരം, എറണാകുളം നഴ്സിങ് കോളജുകളിലാണ് സർക്കാർ മെറിറ്റ് സീറ്റുള്ളത്. ബാക്കി 365 സീറ്റുകൾ സ്വാശ്രയ മേഖലയിലാണ്. സംസ്ഥാനത്ത് മെറിറ്റ് സീറ്റുകൾ കുറയുന്നത് വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോകാൻ കാരണമാകുന്നുമുണ്ട്.

 

Content Summary : Government reduces merit seats for general nursing diploma students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com