ADVERTISEMENT

സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എസ്‌സിഇആർടി തയാറാക്കിയ ആശയ ചട്ടക്കൂട് മലയാള അക്ഷര പഠനം ഒഴിവാക്കുന്നതാണെന്നു പരാതി. ചട്ടക്കൂടിൽ ഭാഷാ പഠന രീതി വിശദമാക്കുന്ന ഭാഗത്ത് ‘കുട്ടികളെ പഠിപ്പിക്കേണ്ടത് എഴുത്തു ഭാഷയിലാണ്, കേവലം അക്ഷരങ്ങളല്ല’ എന്നു നിർദേശിക്കുന്നുണ്ട്.. ‘ഒന്ന് രണ്ട് ക്ലാസുകളിൽ അവതരണ രീതിയാണ് സ്വീകരിക്കേണ്ടത്. ഭാഷ സ്വാഭാവികമായും സമഗ്രമായും ആർജിക്കാൻ ഈ രീതിയാണ് ഫലപ്രദം’ എന്നും വ്യക്തമാക്കുന്നു.

Read Also : സംസ്ഥാന സ്കോളർഷിപ്: 11എണ്ണം ഏകീകരിച്ച് രണ്ടാക്കി; ഫലത്തിൽ ഒന്നുമില്ല

അങ്ങനെയെങ്കിൽ അക്ഷരം പഠിക്കാതെ എങ്ങനെയാണ് എഴുതാനും വായിക്കാനും പഠിക്കുന്നതെന്നാണു ഭാഷാ സ്നേഹികൾ ഉന്നയിക്കുന്ന ചോദ്യം. അക്ഷരം പഠിക്കേണ്ടത് എപ്പോഴാണെന്നോ എങ്ങനെയാകണമെന്നോ ഒരു സൂചനയും ചട്ടക്കൂടിൽ ഇല്ലെന്നും ഇവർ പറയുന്നു. അക്ഷരമാല കുട്ടികളെ പഠിപ്പിക്കണമെന്ന മന്ത്രി വി.ശിവൻകുട്ടി യുടെ നിർദേശത്തിന് കടകവിരുദ്ധമാണിതെന്നും ആരോപിക്കുന്നു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാ നമില്ലെന്നു എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു.

Read Also : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാൻ പഠിക്കാം

‘മലയാള അക്ഷരമാല ഒന്നും രണ്ടും ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ വീണ്ടും ഉൾപ്പെടുത്താൻ സർക്കാർ കഴിഞ്ഞ അധ്യയന വർഷം തന്നെ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തതാണ്. പുതിയ പാഠപുസ്തകങ്ങളിലും അത് തുടരും. കേട്ട്, സംസാരിച്ച്, എഴുതി, വായിച്ചു പഠിക്കുക എന്നതാണ് ഭാഷ പഠനത്തിന് ലോകത്തെങ്ങും സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയ രീതി. അതു തന്നെയാണു മലയാള ഭാഷാ പഠനത്തിലും നടപ്പാക്കുന്നത്. പാഠ്യപദ്ധതി തയാറാക്കുന്നതും ആ രീതിയിലാണ്’– അദ്ദേഹം വ്യക്തമാക്കി. 

 

Content Summary : SCERT Director Responds to Concerns of Excluding Malayalam Letters in Curriculum Reform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT