ADVERTISEMENT

ബെംഗളൂരു∙ മെഡിക്കൽ വിദ്യാർഥികൾക്കുള്ള നിർബന്ധിത ഗ്രാമീണ സേവനം ഒഴിവാക്കാൻ കർണാടക ഓർഡിനൻസ് കൊണ്ടുവരുന്നു. ഗ്രാമീണമേഖലയിലെ സർക്കാർ ആശുപത്രികളിലെ ഒഴിവിനെക്കാൾ കൂടുതൽ അപേക്ഷകൾ എത്തിയതോടെയാണിത്. 

2012ലെ മെഡിക്കൽ വിദ്യാഭ്യാസ നിയമപ്രകാരം എംബിബിഎസ്, മെഡിക്കൽ പിജി പഠനം പൂർത്തിയാക്കുന്നവർ ഒരുവർഷം ഗ്രാമീണ മേഖലയിൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരായി സേവനം നടത്തണം. ഇതിനു തയാറാകാത്തവരിൽനിന്നു പിഴയും ഈടാക്കിയിരുന്നു. ഓർഡിനൻസ് കൊണ്ടുവന്നശേഷം ബിൽ അവതരിപ്പിക്കാനാണു മന്ത്രിസഭാതീരുമാനം.

Content Summary:

Medical Education Act Under Review: Karnataka's Bold Step to End Mandatory Rural Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com