3 എൻജിനിയറിങ് കോളജുകളിൽ പുതുതലമുറ ബിടെക്, എംടെക്

Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരം, തൃശൂർ, പാലക്കാട് എൻജിനീയറിങ് കോളജുകളിൽ അടുത്ത വർഷം പുതുതലമുറ വിഷയങ്ങളിൽ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള അധ്യാപകർക്കു പുറമേ ആവശ്യമെങ്കിൽ ഗെസ്റ്റ് അധ്യാപകരുടെ സേവനവും ഉപയോഗിക്കും. എംടെക്കിന് 18 വീതം സീറ്റുകളും ബിടെക്കിന് ഓരോ വിഭാഗത്തിലും 60 സീറ്റ് വീതവുമാണ് ഉണ്ടാവുക.
എംടെക് കോഴ്സുകൾ: തിരുവനന്തപുരം എൻജിനീയറിങ് കോളജ് – സ്ട്രക്ചറൽ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് ഇന്റർനെറ്റ് ഓഫ് തിങ്സ്, തൃശൂർ ഗവ.എൻജിനീയറിങ് കോളജ് – റോബട്ടിക്സ് ആൻഡ് ഓട്ടമേഷൻ എൻജിനീയറിങ് ഡിസൈൻ.
ബിടെക് കോഴ്സുകൾ: തിരുവനന്തപുരം എൻജിനീയറിങ് കോളജ് – ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ), തൃശൂർ ഗവ.എൻജിനീയറിങ് കോളജ് – സൈബർ ഫിസിക്കൽ സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ).