കേരളയിൽ പഠിക്കാം പിജി ഡിപ്ലോമ കോഴ്സുകൾ; പ്രവേശനം എൻട്രൻസ് പരീക്ഷ വഴി

Mail This Article
കേരള സർവകലാശാലയിലെ അക്കാദമിക വകുപ്പുകൾ നടത്തുന്ന ഏതാനും പ്രോഗ്രാമുകളിലേക്ക് 30 വരെ അപേക്ഷിക്കാം. പ്രവേശനം എൻട്രൻസ് പരീക്ഷ വഴി. വിശദവിവരങ്ങളും അപേക്ഷാഫോമും www.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ.
1) പിജി ഡിപ്ലോമ ഇൻ സൈക്കളോജിക്കൽ കൗൺസലിങ്: 12 മാസം. സൈക്കോളജിയുടെ നിർദിഷ്ട ശാഖകളിലൊന്നെങ്കിലും ഫുൾ പേപ്പറായി ബാച്‌ലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ 15,500 രൂപ. ഫോൺ: 9447221421
2) പിജി ഡിപ്ലോമ ഇൻ പേലിയോഗ്രഫി & കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ്: താളിയോല ഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കയ്യെഴുത്തു സംബന്ധിച്ച പഠനവും വിശകലനവും. ചരിത്രഗവേഷകർ, ഡിജിറ്റൽ ഹ്യുമാനിറ്റീസിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമേഴ്സ്, പുരാരേഖകൾ പരിശോധിക്കേണ്ടിവരുന്ന അഭിഭാഷകർ, നരവംശശാസ്ത്രജ്ഞർ, ഭാഷാഗവേഷകർ തുടങ്ങി പലർക്കും പ്രാചീനഭാഷ, എഴുത്ത് മുതലായവയിലെ പഠനങ്ങൾ പ്രയോജനപ്പെടും.
50% മാർക്കോടെ ഏതെങ്കിലും ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് സർവകലാശാലാ നിയമപ്രകാരം മാർക്കിളവുണ്ട്. 2 സെമസ്റ്റർ. ട്യൂഷൻ ഫീ 5000 രൂപ. മറ്റു ഫീസ് പുറമേ. ഫോൺ: 9495700985