ഓസ്ട്രേലിയയിൽ പഠിക്കാനും പിആർ നേടാനും സഹായവുമായി ഫ്ലൈവേൾഡ് ഒാവർസീസ് എജ്യുക്കേഷൻ നടത്തുന്ന ഓസ്‌ട്രേലിയൻ എജ്യുക്കേഷൻ എക്സ്പോ ജനുവരി 6 ന് കൊച്ചിയിൽ; സൗജന്യമായി റജിസ്റ്റർ ചെയ്യാം

Mail This Article
ഉപരിപഠനത്തിനായി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്. മികച്ച വിദ്യാഭ്യാസവും അവിടെ തന്നെ ലഭ്യമാകുന്ന തൊഴിൽ അവസരങ്ങളും എല്ലാം ഇതിലേക്ക് നയിക്കുന്ന കാരണങ്ങൾ ആണ്. പക്ഷെ ഇവയെല്ലാം കൃത്യമായി മനസിലാക്കാൻ സാധിക്കുമ്പോൾ മാത്രമാണ് വിജയകരമായ വിദേശ പഠനം സാധ്യമാകുന്നത്.
വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് വിദഗ്ധരിൽ നിന്നും മനസിലാക്കാൻ ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ. ഈ വരുന്ന ജനുവരി 6 ന് കൊച്ചിയിലെ ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് നടത്തുന്ന എക്സ്പോയിൽ ഓസ്ട്രേലിയ, കാനഡ, യുകെ, ന്യൂസീലാൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന എക്സ്പോയിൽ ഇപ്പോൾ നിങ്ങൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. IELTS / PTE തുടങ്ങിയ ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ടെസ്‌റ്റുകളെ കുറിച്ചും കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ലഭ്യമാക്കുന്നതിന് ഏറ്റവും മികച്ച ഒരു സുവർണ്ണാവസരം ആണിത്.

ഓവർസീസ് പഠനവും മൈഗ്രേഷനും സുഗമമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ലോ ഫേം ആണ് ഫ്ലൈവേൾഡ്. ഓസ്‌ട്രേലിയൻ PR, സ്റ്റുഡന്റ് വിസ, പാർട്ണർ വിസ, വിസിറ്റർ വിസ തുടങ്ങി ഒട്ടനവധി സേവനങ്ങൾ ആണ് ഫ്ലൈവേൾഡ് നൽകി വരുന്നത്. എഞ്ചിനീയർസ്, IT പ്രൊഫഷണൽസ്, അക്കൗണ്ടന്റ്സ്, നഴ്സസ് തുടങ്ങി ഒട്ടേറെ സ്‌കിൽഡ് പ്രൊഫഷണല്സിന് ഓസ്‌ട്രേലിയൻ PR നേടിക്കൊടുക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന സ്ഥാപനമാണ് ഫ്ലൈവേൾഡ്. ഓസ്‌ട്രേലിയൻ മൈഗ്രേഷൻ രംഗത്തെ ഒരു ചരിത്രനേട്ടമാണ് ഫ്ലൈവേൾഡ് ഇത് വഴി സാധിച്ചിരിക്കുന്നത്.

ഉയർന്ന യോഗ്യതയും പരിചയ സമ്പത്തും ഉള്ള പ്രൊഫഷനലുകളുടെ സേവനം ആണ് ഫ്ലൈവേൾഡ് ഒരുക്കുന്നത്. പിഴവുകൾ കൂടാതെ കൃത്യമായ ഡോക്യൂമെഡേഷൻ ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട് ഫ്ലൈവേൾഡ് . വിദ്ധാർത്ഥികൾക്കും അവരുടെ അഭിരുചിക്കനുസരിച്ച് കൃത്യമായ യൂണിവേഴ്സിറ്റികളും കോഴ്സ്കളും തിരഞ്ഞെടുക്കാൻ ഫ്ലൈവേൾഡ് ലെ കരിയർ സ്പെഷ്യലിസ്റ്റ് സഹായിക്കുന്നു. ഈ വരുന്ന എക്സ്പോയിലും വിദ്ധാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കാൻ ഫ്ലൈവേൾഡ് സജ്ജമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഫ്ലൈവേൾഡിന്റെ കൊച്ചി ഓഫിസുമായി ബന്ധപ്പെടുക
താഴെ നൽകിയിരിക്കുന്ന ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്താം