ADVERTISEMENT

ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും പിഎച്ച്ഡി പ്രവേശനത്തിനു നെറ്റ് സ്കോർ ഉപയോഗിക്കാൻ തീരുമാനിച്ചു. ഈ വർഷം മുതൽ പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകില്ല. നെറ്റ് സ്കോർ ഉപയോഗിക്കാൻ ജെഎൻയുവും നേരത്തെ തീരുമാനിച്ചിരുന്നു.

യുജിസി നെറ്റ് പരീക്ഷ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കണമെന്നും പ്രത്യേകം എൻട്രൻസ് ഒഴിവാക്കണമെന്നും യുജിസി നിർദേശിച്ചിരുന്നു. നെറ്റ് സ്കോറിനു 70 ശതമാനവും അഭിമുഖത്തിനു 30 ശതമാനവും വെയ്റ്റേജ് നൽകിയാകും അന്തിമ പട്ടിക തയാറാക്കുക.അതേസമയം, നെറ്റ് പരീക്ഷയില്ലാത്ത എൻജിനീയറിങ്, പോർച്ചുഗീസ്, ഇറ്റാലിയൻ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരീക്ഷ നടത്തി പിഎച്ച്ഡി പ്രവേശനം അനുവദിക്കും.
 

English Summary:

DU and BHU Follow JNU's Lead, Embrace UGC NET for PhD Entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com