കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാഷൻ ടെക്നോളജി

Mail This Article
×
കേരളസർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷ ‘ക്ലോത്തിങ് & ഫാഷൻ ടെക്നോളജി’ കോഴ്സ് പ്രവേശനത്തിന് ജൂലൈ 5 വരെ തപാലിൽ അപേക്ഷ സ്വീകരിക്കും. എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. 35 വയസ്സു കവിയരുത്. കെട്ടിവയ്ക്കേണ്ട തുക ഉൾപ്പെടെ കോഴ്സ്ഫീ 21,200 രൂപ. വസ്ത്രനിർമാണശാലകളിലടക്കം ജോലിസാധ്യത.
വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, നിർദിഷ്ട രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കാം. അപേക്ഷാഫീയില്ല. Indian Institute of Handloom Technology, Thottada, Kannur - 670007; ഫോൺ: 0497-2835390; ഇ–മെയിൽ: info@iihtkannur.ac.in; വെബ്: www.iihtkannur.ac.in. പൂർണവിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുകയോ സൈറ്റ് നോക്കുകയോ ആകാം.
English Summary:
Apply Now for Kannur Handloom Institute's Fashion Technology Course by July 5th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.