ADVERTISEMENT

തിരുവനന്തപുരംപ്ലസ് വൺ മുഖ്യഘട്ട പ്രവേശനം ഇന്നു പൂർത്തിയാകും. മൂന്നാം അലോട്മെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് വൈകിട്ട് 5 വരെയാണു പ്രവേശനം നേടാൻ അവസരം. സ്പോർട്സ് ക്വോട്ട പ്രവേശനം ഇന്നലെ പൂർത്തിയായി. 24ന് ആണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചതിനെ തുടർന്ന് താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഉയർന്ന ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമില്ലാത്തതിനാൽ അലോട്മെന്റ് ലഭിച്ചവരെല്ലാം സ്ഥിര പ്രവേശനമാണ് നേടേണ്ടത്. സപ്ലിമെന്ററി പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്മെന്റുകളിലും പരിഗണിക്കില്ല. ആകെയുള്ള 3,09142 മെറിറ്റ് സീറ്റുകളിൽ 3,05554 സീറ്റുകളാണ് മുഖ്യഘട്ടത്തിൽ അലോട്ട് ചെയ്തത്. മറ്റു ജില്ലകളിൽ നിന്നുള്ള 44,410 അപേക്ഷകളടക്കം 4,66,071 അപേക്ഷകളാണ് ആകെയുള്ളത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടകളിലേക്കും അൺ എയ്ഡഡ് സ്കൂളുകളിലേക്കുമുള്ള പ്രവേശനം തുടരുകയാണ്.
 

English Summary:

Plus One Classes Begin on the 24th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com