ADVERTISEMENT

10 ഐഐടികളിലെ 2025–27 (4–സെമസ്റ്റർ) ഫുൾ–ടൈം എംബിഎ പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി പൊതുവേ ജനുവരി 31 ആണ്. ചിലേടത്ത് വ്യത്യാസമുണ്ട്.
ഐഐഎം ക്യാറ്റ് സ്‌കോർ നോക്കിയാണ് പ്രാഥമിക സിലക്‌ഷൻ. ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ടോഫ് ഉണ്ടാവാം.
തുടർന്ന്, ഓരോ ഐഐടിയും തനതായ മാനദണ്ഡങ്ങളനുസരിച്ച് സിലക്‌ഷൻ നടത്തും. യോഗ്യതാപരീക്ഷയിലെ മാർക്, 10–ാം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, സേവനപരിചയം, ഗ്രൂപ്പ് ചർച്ച / ഇന്റർവ്യൂ പ്രകടനം തുടങ്ങി പലതും പരിഗണിക്കും. ഫീസ് നിരക്കുകളിൽ ഐഐ‍ടികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഓരോ സ്ഥാപനത്തിന്റെയും വെബ്സൈറ്റ് പ്രത്യേകം നോക്കി പുതിയ വിവരങ്ങൾ പഠിച്ചിട്ട് അപേക്ഷ നൽകാം. ചില സ്ഥാപനങ്ങളിലെ പൂർണവിവരങ്ങൾ സൈറ്റിൽ ലഭ്യമല്ലെങ്കിലും താൽപര്യമനുസരിച്ച് അന്വേഷിച്ചറിയാം. ഫോൺ നമ്പറുകളും ഇ–മെയിൽ ഐഡികളും സൈറ്റുകളിലുണ്ട്.

art3

മിനിമം മാർക്ക് 60% എന്ന് സൂചിപ്പിച്ചിരുക്കുന്നിടത്ത് തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു പൊതുവേ 55% മാർക്ക് / തുല്യഗ്രേഡ് മതിയാകും. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 
മദ്രാസ് ഐഐടിയിലെ പ്രവേശനത്തിന്, ഏതെങ്കിലും ഐഐ‍ടി യുജി ബിരുദത്തിൽ ഗ്രേഡ് പോയിന്റ് 8 എങ്കിലുമുള്ളവർക്കും സ്പോൺസർ ചെയ്തുവരുന്ന സായുധസേനാ ഉദ്യോഗസ്ഥർക്കും ക്യാറ്റ് സ്കോർ നിർബന്ധമല്ല.
റൂർക്കി ഐഐടിയിലെ പ്രവേശനത്തിന്, ഏതെങ്കിലും ഐഐ‍ടി യുജി ബിരുദത്തിൽ ഗ്രേഡ് പോയിന്റ് 7 എങ്കിലുമുള്ളവർക്കു ക്യാറ്റ് സ്കോർ നിർബന്ധമല്ല. ധൻബാദിൽ എംബിഎ ബിസിനസ് അനലിറ്റിക്സുമുണ്ട്. ഇതിലെ പ്രവേശനത്തിന് 60% മാർക്കോടെ ബിടെക് വേണം. പട്ടിക, ഭിന്നശേഷി 55%. മണ്ഡിയിൽ NIRF  ഉയർന്ന 100 റാങ്കിൽപ്പെട്ട സ്ഥാപനത്തിൽ നിന്ന് 65% മാർക്കോടെ ബിരുദം നേടിയവർക്കു ക്യാറ്റ് സ്കോർ നിർബന്ധമല്ല.

English Summary:

10 IITs Offer MBA Programs: Your Guide to Applications, Deadlines & Requirements.Skip the CAT? IIT MBA Admissions: Exceptions & Requirements Explained.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com