ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ, എൻജിനീയറിങ് പഠനമേഖലയിൽ കൂടുതൽ സീറ്റുകൾ വർധിപ്പിക്കാനുള്ള ബജറ്റിലെ തീരുമാനം വിദ്യാർഥികൾക്ക് നേട്ടമാകും. 2014നു ശേഷം ആരംഭിച്ച 5 ഐഐടികളിലാണു പുതുതായി 6500 സീറ്റുകൾ ക്രമീകരിക്കുക. മെഡിക്കൽ പഠനത്തിനുള്ള സീറ്റ് അടുത്ത 5 വർഷത്തിനുള്ളിൽ 75,000 എണ്ണം വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഐടികളിലെ സീറ്റു വർധനയുടെ നേട്ടം പാലക്കാട് ഐഐടിക്കും ലഭിക്കും. അടിസ്ഥാന സൗകര്യവും ഇതിനനുസരിച്ചു വികസിപ്പിക്കും. പട്ന ഐഐടിയിൽ ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. രാജ്യത്തെ 23 ഐഐടികളിൽ കഴിഞ്ഞ 10 വർഷത്തെ സീറ്റിൽ 100% വർധനയാണുണ്ടായത്; 65,000ത്തിൽ നിന്നു 1.35 ലക്ഷമായി വർധിച്ചു. യുജി, പിജി മെഡിക്കൽ സീറ്റുകൾ 10 വർഷത്തിനുള്ളിൽ 1.1 ലക്ഷം വർധിച്ചുവെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രസംഗത്തിൽ വ്യക്തമാക്കി. വരുന്ന വർഷം തന്നെ 10,000 സീറ്റ് മെഡിക്കൽ പഠനമേഖലയിൽ വർധിപ്പിക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം.

ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ
∙ ഐഐടികൾ, ഐഐഎസ്‌സി എന്നിവയിലെ ഗവേഷണത്തിനായി അടുത്ത 5 വർഷത്തിനുള്ളിൽ 10,000 പിഎം റിസർച് ഫെലോഷിപ്
∙ വിദ്യാർഥികളിലെ ശാസ്ത്ര ആഭിമുഖ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ അടുത്ത 5 വർഷത്തിനുള്ളിൽ.
∙ രാജ്യത്തെ എല്ലാ സെക്കൻഡറി സ്കൂളുകളിലും ഭാരത്‌നെറ്റ് വഴി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി. 
∙ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കാൻ ഭാരതീയ ഭാഷാ പുസ്തക് സ്കീം അവതരിപ്പിക്കും.

English Summary:

Increased IIT seats and medical seats highlight the budget's focus on higher education. The government aims to significantly expand access to medical and engineering education across the country.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com