കുസാറ്റ്: അപേക്ഷ 6 മുതൽ; പ്രവേശനപരീക്ഷ മേയ് 10,11,12 തീയതികളിൽ

Mail This Article
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2025–26ലെ വിവിധ ബിരുദ, പിജി, പിഎച്ച്ഡി, പോസ്റ്റ്–ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് നാളെ മുതൽ മാർച്ച് 10 വരെ അപേക്ഷിക്കാം. മറ്റെങ്ങും ലഭ്യമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. വെബ്സൈറ്റ്: https://admissions.cusat.ac.in.
പ്രവേശനം 5 തരം
മുഖ്യമായും അഞ്ചു രീതികളിലാണ് പ്രവേശനം
1) സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (കുസാറ്റ്–ക്യാറ്റ് 2025)
2) ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (DAT): പിഎച്ച്ഡി, പോസ്റ്റ്–ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എംടെക് എന്നീ പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ
3) ബിടെക് ലാറ്ററൽ എൻട്രി ടെസ്‌റ്റ് (LET)
4) എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് (2024 നവംബർ) / സിമാറ്റ് (2024 നവംബറിനു ശേഷം) / കെ–മാറ്റ് (2024 നവംബറിനു ശേഷം) എന്നിവയിലൊന്നു നിർബന്ധം.
5) സിയുഇടി പിജി ഡിപ്പാർട്മെന്റൽ ടെസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം. മറ്റുള്ളവയ്ക്ക് കേരളത്തിലെ എല്ലാ ജില്ലങ്ങളിലും കേരളത്തിനു പുറത്തെ വിവിധ നഗരങ്ങളിലും പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്കു പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് പൊതുവേ 5% മാർക്കിളവുണ്ട്. കൂസാറ്റ് ടെസ്റ്റിൽ റാങ്കുള്ളവർക്ക് ഓപ്ഷൻ റജിസ്ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.
അപേക്ഷാഫീ
കുസാറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകളെ 19 കോഡുകളായി വിഭജിച്ചിട്ടുണ്ട്. പ്രോസ്പെക്ടസിന്റെ 71–73 പേജുകൾ നോക്കി കോഡുകൾ മനസ്സിലാക്കാം. ഉദാഹരണത്തിന് 5–വർഷ എൽഎൽബിക്ക് ടെസ്റ്റ് കോഡ് 201. അപേക്ഷിക്കുന്ന പ്രോഗ്രാമുകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷാഫീ.
എ) 2 ടെസ്റ്റ് കോഡിനു വരെ 1500 രൂപ (കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 700 രൂപ). രണ്ടിൽക്കൂടുതൽ അപേക്ഷിക്കുന്ന ഓരോ ടെസ്റ്റ് കോഡിനും 500 രൂപ വീതം (കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 250 രൂപ വീതം). കുസാറ്റ്–ടെസ്റ്റ് എഴുതേണ്ടാത്തതിനാൽ എംടെക്, എംബിഎ അപേക്ഷയ്ക്ക് അധികത്തുകയടയ്ക്കേണ്ട.
ബി) ഗൾഫിലുള്ള ഇന്ത്യക്കാരുടെ മക്കൾ (CGW) 2 ടെസ്റ്റ് കോഡുകൾക്ക് 6500 രൂപയടയ്ക്കണം. ഇവരിൽ കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 2 ടെസ്റ്റ് കോഡുകൾക്ക് 5700 രൂപ. കൂടുതൽ അപേക്ഷിക്കുന്ന ഓരോ ടെസ്റ്റ് കോഡിനും യഥാക്രമം 500 രൂപ /കേരളത്തിലെ പട്ടികവിഭാഗക്കാർ 250 രൂപ കൂടുതൽ അടയ്ക്കണം.
സി) എൻആർഐ സീറ്റിന് ‘എ’യിലേതിനെക്കാൾ 5000 രൂപ കൂടുതൽ അടയ്ക്കണം.
ഡി) പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 1500 രൂപ(കേരളത്തിലെ പട്ടികവിഭാഗം 700 രൂപ).ഈ തുക ബന്ധപ്പെട്ട വകുപ്പിൽ കൊടുത്ത് അപേക്ഷാഫോം വാങ്ങണം.

സിയുഇടി–പിജി വഴി പ്രവേശനം
പിജി പ്രോഗ്രാമുകളിൽ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 10%, അധികസീറ്റുകളായി (സൂപ്പർ ന്യൂമററി) സിയുഇടി–പിജി റാങ്കുകാർക്കായി നീക്കിവച്ചിട്ടുണ്ട്.
ഗേറ്റ് (എംടെക്കിന്) / കൊച്ചി സർവകലാശാലയുടെ ക്യാറ്റ് എന്നിവയ്ക്കു പുറമേ സിയുഇടി–പിജി വഴിയും അപേക്ഷിക്കുന്നവരുടെ ഗേറ്റ് /ക്യാറ്റ് റാങ്ക് ആദ്യം പരിഗണിക്കും. ഇതിൽ സിലക്‌ഷനില്ലെങ്കിലേ സിയുഇടി–പിജി റാങ്ക് നോക്കൂ.
സിയുഇടി–പിജി വഴി മാത്രമാണ് താൽപര്യമെന്ന് അപേക്ഷയിൽ കാണിച്ചാൽ ആ റാങ്ക് മാത്രം നോക്കും. സിയുഇടി അപേക്ഷയിൽ കൊച്ചിയിലെ പിജി പ്രോഗ്രാമുകൾ തിരഞ്ഞെടുത്തിരിക്കണം.
ക്യാറ്റിനും സിയുഇടിക്കും കൂടി അപേക്ഷിക്കുന്നവരും ക്യാറ്റിനുള്ള അപേക്ഷാഫീ (1500 / 700 രൂപ) അടച്ചാൽ മതി. സിയുഇടിക്കു മാത്രം അപക്ഷിക്കുന്നവർ ടെസ്റ്റ് സെന്റർ തിരഞ്ഞെടുക്കേണ്ട.
മുഖ്യ പ്രോഗ്രാമുകൾ
എ) ബിടെക് - സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, ഐടി, മെക്കാനിക്കൽ, സേഫ്‌റ്റി & ഫയർ, മറൈൻ, നേവൽ ആർക്കിടെക്‌ചർ & ഷിപ് ബിൽഡിങ്, പോളിമർ സയൻസ്, ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ
ബി) 5–വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി: ഫോട്ടോണിക്‌സ്, കംപ്യൂട്ടർ സയൻസ് (എഐ &ഡേറ്റാ സയൻസ്), ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, മാത‌്സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻവയൺമെന്റൽ സയൻസ് & ടെക്നോളജി
സി) 5–വർഷ ബിബിഎ–എൽഎൽബി ഓണേഴ്‌സ് / ബികോം എൽഎൽബി ഓണേഴ്‌സ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്–എൽഎൽബി ഓണേഴ്സ്
ഡി) 5-വർഷ ഇന്റഗ്രേറ്റഡ് എംസിഎ
ഇ) 3–വർഷ ബി വോക് ബിസിനസ് പ്രോസസ് & ഡേറ്റാ അനലിറ്റിക്സ് എഫ്) ബിടെക് ലാറ്ററൽ എൻട്രി, 6 സെമസ്റ്റർ – 9 ശാഖകൾ; 3–വർഷ ഡിപ്ലോമക്കാർക്ക്
ജി) 2–വർഷ എംഎസ്‌സി: മാത്‌സ്, ഫിസിക്‌സ്,കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർസയൻസ് (എഐ), കംപ്യൂട്ടർ സയൻസ് (ഡേറ്റാ സയൻസ്), ഫൊറൻസിക് സയൻസ്, ഇലക്‌ട്രോണിക് സയൻസ്, ഹൈഡ്രോകെമിസ്‌ട്രി, ഓഷനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്‌സ്, മീറ്റിരിയോളജി, എൻവയൺമെന്റൽ സയൻസ് & ടെക്‌നോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, മറൈൻ ജെനോമിക്സ്, മറൈൻ ബയോളജി, ഇൻഡസ്‌ട്രിയൽ ഫിഷറീസ്, ഇക്കണോമെട്രിക്സ് & ഫൈനാൻഷ്യൽ ടെക്നോളജി
എച്ച്) മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് ഇൻ സീഫുഡ് സേഫ്റ്റി & ട്രേഡ്
ഐ) എംവോക് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡവലപ്മെന്റ് /ബാങ്കിങ് & ഫൈനാൻസ്
ജെ) എംസിഎ റഗുലർ /കോസ്റ്റ്–ഷെയറിങ്
കെ) എംഎ അപ്ലൈഡ് ഇക്കണോമിക്സ് / ഹിന്ദി
എൽ) എംബിഎ (ഫുൾടൈം)/ 3–വർഷ എംബിഎ (പാർട്–ടൈം - സായാഹ്നം)
എം) എംബിഎ എക്സിക്യൂട്ടിവ് പ്രോഗ്രാം
എൻ) 3–വർഷ എൽഎൽബി
ഒ) 2–വർഷ എൽഎൽഎം
പി) 5–വർഷ ഇന്റഗ്രേറ്റഡ് എൽഎൽഎം– പിഎച്ച്‍ഡി
ക്യൂ) എംഎസ്‌സി ബയോ–എത്തിക്സ്
ആർ) എംടെക് – ഫുൾടൈം 16 ശാഖകൾ
എസ്) എക്സി. എംടെക് കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ സയൻസ് & എൻജി (ഡേറ്റാ സയൻസ് & എഐ)
ടി) എംടെക് പാർട്‌ടൈം – സിവിൽ (കൺസ്ട്രക്‌ഷൻ എൻജി & മാനേജ്മെന്റ്), മെക്കാനിക്കൽ (പ്രൊഡക്.ഷൻ), ഇലക്ട്രിക്കൽ (പവർ ഇലക്ട്രോണിക്സ്)
യു) ഇന്റർനാഷനൽ ഡ്യൂവൽ മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് / ന്യൂ ജനറേഷൻ ഇലക്ട്രോണിക് കംപോണന്റ് ബേസ്
അപേക്ഷ
അപേക്ഷാ നടപടിക്രമം പ്രോസ്പക്ടസിന്റെ 17-25 പേജുകളിലുണ്ട്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് സർവകലാശാലയിലേക്ക് അയയ്ക്കേണ്ട.
ഇന്റർനാഷനൽ വിദ്യാർഥികളും (വിദേശ, ഒസിഐ, പിഐഒ), പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമാ, സർട്ടിഫിക്കറ്റ് അപേക്ഷകരും ഓൺലൈനായി അപേക്ഷിക്കരുത്. അതതു ഡിപ്പാർട്മെന്റിൽ നിന്നു ഫോം വാങ്ങി, അവിടത്തെ നിർദേശങ്ങൾ പാലിച്ച് അപേക്ഷിക്കണം.

സംവരണം / ഓൾ ഇന്ത്യാ ക്വോട്ട
പൊതുവായ സംവരണ വ്യവസ്ഥകൾക്കു പുറമേ ഗൾഫിലുള്ള ഇന്ത്യക്കാരുടെ മക്കൾ (CGW), ആൻഡമാൻ മലയാളി, ലക്ഷദ്വീപുകാർ, കുസാറ്റ് ജീവനക്കാരും അവരുടെ മക്കളും, വിമുക്തഭടരുടെ മക്കൾ, നേവിക്കാർ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവർക്കും സംവരണമുണ്ട്. ബിടെക്കിലെ 50% സീറ്റുകൾ സംസ്ഥാന മെറിറ്റായി കേരളീയർക്കാണ്. 45% സീറ്റുകൾ 25% കൂടുതൽ ട്യൂഷൻ ഫീസോടെ ഓൾ ഇന്ത്യാ മെറിറ്റിനും 5% സീറ്റ് വ്യത്യസ്ത ഫീസ് നിരക്കുകളോടെ എൻആർഐക്കും. ബിടെക്കിലൊഴികെ, എല്ലാ യുജി പ്രോഗ്രാമുകളിലും 10% സീറ്റ് ഓൾ ഇന്ത്യാ ക്വോട്ടയാണ്. എംടെക്കിലൊഴികെ, പിജി പ്രോഗ്രാമുകളിൽ 50% ജനറൽ സീറ്റ് ഓൾ ഇന്ത്യാ ക്വോട്ടയാണ്. കേരളീയർക്കും ഇതിലേക്ക് അപേക്ഷിക്കാം. ഓൾ ഇന്ത്യാ പിജി ഫീസ് നിരക്കുകൾ വെബ്സൈറ്റിൽ വരും.
ബിടെക്കിലൊഴികെ, മറ്റെല്ലാ യുജി, പിജി പ്രോഗ്രാമുകളിലെയും 10% സീറ്റ് സൂപ്പർന്യൂമററിയായി എൻആർഐയ്ക്കു നൽകും. (എഐസിടിഇ അംഗീകാരം വേണ്ടാത്തവ). ഇതിനു പ്രസക്ത ക്യാറ്റ്–റാങ്ക് വേണം. ബിടെക്കിന് ഓപ്ഷൻ നൽകുമ്പോൾ മുൻഗണനാക്രമത്തിൽ എൻആർഐ വിഭാഗം സൂചിപ്പിക്കുകയും വേണം. എൻആർഐ സീറ്റുള്ള മറ്റു പ്രോഗ്രാമുകളിൽ എൻആർഐ അപേക്ഷകരെ ആദ്യം എൻആർഐ–ഇതര സീറ്റിലേക്ക് പരിഗണിക്കും.
പ്രവേശനത്തിൽ കേരളീയരായി കരുതാനുള്ള വ്യവസ്ഥകൾ പ്രോസ്പെക്ടസിന്റെ 19.1, 19.2 ഖണ്ഡികകളിലുണ്ട്.
മറ്റു വിവരങ്ങൾ
∙ ബിടെക് മറൈൻ എൻജിനീയറിങ് റസിഡൻഷ്യൽ പ്രോഗ്രാമിന്റെ പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (www.imu.edu.in) നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് (CET).
കുസാറ്റ് ടെസ്റ്റിനും റജിസ്റ്റർ ചെയ്യണം.
∙ 2025ലെ GAT–B എന്ന ദേശീയ ബയോടെക് പ്രവേശനപരീക്ഷയിലെ റാങ്ക് ആധാരമാക്കിയാണ് മറൈൻ ബയോടെക്‌നോളജി എംടെക് സിലക്‌ഷൻ (www.rcb.res.in/GATB); ഇതിനു GAT–B ഫലം വരുന്ന മുറയ്ക്ക് കുസാറ്റിന്റെ വിജ്ഞാപനം വരും. വിവരങ്ങൾക്കു https://www.ncaah.ac.in.
∙ അതതു വിഷയത്തിൽ ഗേറ്റ് സ്കോറില്ലാത്തവർ എംടെക് പ്രവേശനത്തിനു ഡിപാർട്മെന്റൽ അഡ്മിഷൻ ടെസ്റ്റിൽ മികവു തെളിയിക്കണം.
∙ ഇന്റഗ്രേറ്റ്ഡ് പ്രോഗ്രാമുകളിൽ 2 എക്സിറ്റ് ഓപ്ഷനുകളുണ്ട്. 6 സെമസ്റ്റർ പൂർത്തിയാക്കി ബിഎസ്‌സിയും, 8 സെമസ്റ്റർ പൂർത്തിയാക്കി ബിഎസ്‌സി (ഓണേഴ്സ്) / ബിഎസ്‌സി (ഓണേഴ്സ് വിത്ത് റിസർച്) എന്നിവയും നേടി പ്രോഗ്രാമിൽനിന്നു വിട്ടുപോരാം.
∙ സംശയപരിഹാരത്തിന് Cochin University of Science & Technology, Kochi - 682 022; ഫോൺ : 9778783191,admissions@cusat.ac.in.
ഇത്തവണത്തെ മാറ്റങ്ങൾ
∙ സിയുഇടി പിജി സ്കോറുകാർക്ക് എല്ലാ പിജി പ്രോഗ്രാമുകളിലും 10% സൂപ്പർന്യുമററി സീറ്റ്
∙ പുതിയ പ്രോഗ്രാമുകൾ: 5-വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി എൻവയൺമെന്റൽ സയൻസ് & ടെക്നോളജി, 5-വർഷ ഇന്റഗ്രേറ്റഡ് എംസിഎ, ഇന്റർനാഷനൽ ഡ്യൂവൽ മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് / ന്യൂ ജനറേഷൻ ഇലക്ട്രോണിക് കംപോണന്റ് ബേസ്, എംവോക് ബാങ്കിങ് & ഫൈനാൻസ്, എക്സി. എംടെക് കംപ്യൂട്ടർ സയൻസ് & എൻജി / കംപ്യൂട്ടർ സയൻസ് & എൻജി (ഡേറ്റാസയൻസ് & എഐ), എംടെക് ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ
∙ നിർത്തലാക്കിയ പ്രോഗ്രാമുകൾ : എംവോക് കൺസൽറ്റൻസി മാനേജ്മെന്റ്, എംടെക് പാർട്–ടൈം കംപ്യൂട്ടർ സയൻസ് & എൻജി (ഡേറ്റാസയൻസ് & എഐ), എംടെക് ഇൻസ്ട്രുമെന്റേഷൻ ടെക്
∙ ബിടെക് ലാറ്ററൽ എൻട്രിക്ക് 25 വയസ്സെന്ന ഉയർന്ന പ്രായപരിധി റദ്ദാക്കി.
പ്രധാന തീയതികൾ
