യുഎസിലെ ‘അസഹനീയ നിയമങ്ങൾ’ നൽകും അധിക മാർക്ക്; ചില മാതൃകാചോദ്യങ്ങൾ അറിയാം

Mail This Article
അമേരിക്കൻ സ്വാതന്ത്ര്യസമരം മിക്ക പിഎസ്‌സി പരീക്ഷകളിലും ചോദ്യമായി വരാറുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ലവൽ പരീക്ഷകളിൽ എല്ലാം ഈ ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. ചില മാതൃകാചോദ്യങ്ങൾ നോക്കാം
1. ബ്രിട്ടൻ അമേരിക്കയിൽ ആദ്യ കോളനി സ്ഥാപിച്ചത് ഏതു വർഷം?
1607 ( ജയിംസ് ടൗൺ)
2. സപ്തവത്സരയുദ്ധം നടന്നത് ഏതൊക്കെ ചേരികൾ തമ്മിൽ ?
ബ്രിട്ടനും ഫ്രാൻസും നയിക്കുന്ന ചേരികൾ തമ്മിൽ (1756- 1763)
3. പഞ്ചസാര നിയമം നടപ്പിലാക്കിയതെന്ന് ?
1764
4. സ്റ്റാംപ് നിയമം നടപ്പാക്കിയതെന്ന് ?
1765 (ഇതേവർഷം തന്നെ കോർട്ടറിങ് നിയമം നടപ്പാക്കി)
5. ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്ന ടൗൺഷെൻഡ് നിയമം നടപ്പാക്കിയ വർഷം ?
1767
6. ബോസ്റ്റൺ കൂട്ടക്കൊല നടന്ന വർഷം ?
1770
7. അസഹനീയ നിയമങ്ങൾ (ഇൻടോളറബിൾ ആക്ട്) നടപ്പാക്കിയ വർഷം?
1774
8. ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം ?
1774
9. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം?
1776 ജൂലൈ 4
10. പതിമൂന്ന് അമേരിക്കൻ കോളനികളുടെയും സ്വാതന്ത്ര്യം ബ്രിട്ടൻ അംഗീകരിക്കുന്ന പാരിസ് ഉടമ്പടി ഒപ്പുവച്ച വർഷം ?
1783
11. അമേരിക്കയിൽ പുതിയ ഭരണഘടന നിലവിൽ വന്ന വർഷം?
1789