ADVERTISEMENT

1700 വിദ്യാര്‍ഥികള്‍ക്ക്‌ 10 ലക്ഷം മുതല്‍ രണ്ടര കോടി വരെ പ്രതിവര്‍ഷ പാക്കേജ്‌
ഐടി കമ്പനിയില്‍ മൂന്ന്‌ കോടി പാക്കേജുമായി മറ്റൊരു എല്‍പിയു ബിരുദധാരി പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ഏവരെയും എന്നും ഞെട്ടിച്ച ചരിത്രമാണ്‌ പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയുടേത്‌(എല്‍പിയു). കോടിക്കണക്കിന്‌ രൂപയുടെ ശമ്പള പാക്കേജ്‌ എന്ന പുതിയ ഉയരം താണ്ടി 2025ലെ റെക്കോര്‍ഡ്‌ പടയോട്ടം ആരംഭിച്ചിരിക്കുകയാണ്‌ എല്‍പിയു. ഇവിടുത്തെ രണ്ട്‌ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്‌ കണ്ണഞ്ചിപ്പിക്കുന്ന ശമ്പള പാക്കേജോട്‌ കൂടി മുന്‍നിര കമ്പനികളില്‍ ജോലി സ്വന്തമാക്കിയത്‌.

ബിടെക്‌ ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ വിഷ്‌ണുവിന്‌ പ്രമുഖ റോബോട്ടിക്‌സ്‌ ആന്‍ഡ്‌ ഓട്ടോമേഷന്‍ കമ്പനി വാഗ്‌ദാനം ചെയ്‌തത്‌ രണ്ടര കോടി രൂപയുടെ വാര്‍ഷിക പാക്കേജാണ്‌. ഇന്ത്യയിലെ ഒരു ബിരുദ വിദ്യാര്‍ഥിക്ക്‌ ലഭിക്കുന്ന ഏറ്റവും കൂടിയ ശമ്പള പാക്കേജുകളിലൊന്നാണ്‌ വിഷ്‌ണുവിന്റേത്‌. ഐഐടി, ഐഐഎം, എന്‍ഐടി വിദ്യാര്‍ഥികളെ പോലും പിന്നിലാക്കിയാണ്‌ വിഷ്‌ണു സ്വപ്‌ന സമാനമായ ഈ നേട്ടം കൈവരിച്ചത്‌. മറ്റൊരു  അവസാന വര്‍ഷ ഇസിഇ വിദ്യാര്‍ഥിയായ ബെട്ടിറെഡ്ഡി നാഗ വംശി റെഡ്ഡിക്ക്‌ റോബോട്ടിക്‌സ്‌ ആന്‍ഡ്‌ ഓട്ടമേഷന്‍ കമ്പനിയില്‍ നിന്ന്‌ ലഭിച്ചത്‌ 1.03 കോടി രൂപയുടെ(1,18,000 ഡോളര്‍) പാക്കേജാണ്‌.   ഈ വിജയങ്ങളൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ്‌ എല്‍പിയുവിനെ മറ്റ്‌ കോളജുകളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌. 1700ലധികം എല്‍പിയു വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍നിര മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന്‌ 10 ലക്ഷം രൂപ മുതല്‍ രണ്ടര കോടി രൂപ വരെ നീളുന്ന കനത്ത ശമ്പള പാക്കേജുകള്‍ വാഗ്‌ദാനം ചെയ്യപ്പെട്ടു.

lovely-professional-universityarticle2

അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറ്‌ കണക്കിന്‌ എല്‍പിയു വിദ്യാര്‍ഥികളാണ്‌ ഒരു കോടി രൂപയ്‌ക്കും മുകളിലുള്ള ശമ്പളത്തില്‍ ജോലി ചെയ്‌തു വരുന്നത്‌. ഐടി കമ്പനിയില്‍ നിന്ന്‌ മൂന്ന്‌ കോടി രൂപയുടെ ഓഫര്‍ സ്വന്തമാക്കിയ എല്‍പിയു പൂര്‍വ വിദ്യാര്‍ഥിയും മുന്‍പ്‌ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഉയര്‍ന്ന നൈപുണ്യ ശേഷികളുള്ള പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്നതിലുളള എല്‍പിയുവിന്റെ ശക്തിയും ആഗോള സ്വീകാര്യതയുമൊക്കെയാണ്‌ ഈ പ്ലേസ്‌മെന്റ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ആകെ 7361 പ്ലേസ്‌മെന്റ്‌ ഓഫറുകളാണ്‌ വിവിധ ബിടെക്‌ ശാഖകളിലെ എല്‍പിയു വിദ്യാര്‍ഥികള്‍ക്ക്‌ ലഭിച്ചത്‌. പാലോ ആള്‍ട്ടോ നെറ്റ്‌ വര്‍ക്‌സ്‌, നൂട്ടാനിക്‌സ്‌, മൈക്രോസോഫ്‌ട്‌, സിസ്‌കോ, പേപാല്‍, ആമസോണ്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഈ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്ന ശരാശരി പ്രതിവര്‍ഷ ശമ്പളം 16 ലക്ഷം രൂപയാണ്‌. എല്‍പിയു വിദ്യാര്‍ഥികള്‍ക്ക്‌ തൊഴില്‍ വിപണിയിലുള്ള വമ്പിച്ച ഡിമാന്‍ഡ്‌ അടിവരയിടുന്നതാണ്‌ ഈ ആകര്‍ഷക പാക്കേജുകള്‍.

മുന്‍ പ്ലേസ്‌മെന്റ്‌ സീസണുകളും സമാനമായ രീതിയില്‍ ബഹുരാഷ്ട്ര കമ്പനികളുടെയും ഉയര്‍ന്ന പാക്കേജുകളുടെയും സാന്നിധ്യം കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടു. പാലോ ആള്‍ട്ടോ നെറ്റ്‌ വര്‍ക്‌സ്‌ 54.75 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പള പാക്കേജുമായും നൂട്ടാനിക്‌സ്‌ 53 ലക്ഷം രൂപയുടെ പാക്കേജുമായും മൈക്രോസോഫ്‌ട്‌ 52.20 ലക്ഷം രൂപയുടെ പാക്കേജുമായും പ്ലേസ്‌മെന്റ്‌ കണക്കുകളില്‍ അന്ന്‌ മുന്നില്‍ നിന്നു. 1912 തൊഴില്‍ ഓഫറുകളാണ്‌ ഉണ്ടായത്‌. ഇതില്‍ 377 പേര്‍ക്ക്‌ മൂന്ന്‌ ഓഫറുകളും 97 പേര്‍ക്ക്‌ നാല്‌ ഓഫറുകളും 18 പേര്‍ക്ക്‌ അഞ്ച്‌ ഓഫറുകളും ഏഴ്‌ പേര്‍ക്ക്‌ ആറ്‌ ഓഫറുകളും ലഭിച്ചു. ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയായ അഡിറെഡ്ഡി വാസുവിനാകട്ടെ ഏഴ്‌ വ്യത്യസ്‌ത കമ്പനികളില്‍ നിന്ന്‌ തൊഴില്‍ വാഗ്‌ദാനങ്ങള്‍ ലഭിച്ചു.

മേല്‍പറഞ്ഞ കമ്പനികള്‍ക്ക്‌ പുറമേ ആമസോണ്‍(48.64 ലക്ഷം രൂപയുടെ വാര്‍ഷിക പാക്കേജ്‌) ഇന്‍ട്യുവിറ്റ്‌ ലിമിറ്റഡ്‌(44.92 ലക്ഷം രൂപ) സര്‍വീസ്‌ നൗ(42.86 ലക്ഷം രൂപ), സിസ്‌കോ(40.13 ലക്ഷം രൂപ), പേപാല്‍(34.4 ലക്ഷം രൂപ), എപിഎന്‍എ(34 ലക്ഷം രൂപ), കോംവോള്‍ട്ട്‌(33.42 ലക്ഷം രൂപ), സ്‌കേലര്‍(32.5 ലക്ഷം രൂപ) തുടങ്ങിയ സ്ഥാപനങ്ങളും നൈപുണ്യശേഷിയും സാങ്കേതിക വൈദഗ്‌ധ്യവുമുള്ള എല്‍പിയു വിദ്യാര്‍ഥികളെ തേടിയെത്തി. ആക്‌സന്‍ച്വര്‍, ക്യാപ്‌ജെമിനി, ടിസിഎസ്‌ തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളെല്ലാം എല്‍പിയുവിലെ ഏറ്റവും വലിയ റിക്രൂട്ടര്‍മാരാണെന്നത്‌ ഇവിടുത്തെ ബിരുദധാരികളുടെ സാങ്കേതിക തികവിനുള്ള അംഗീകാരമാണ്‌. ക്യാപ്‌ജെമിനി ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 736 വിദ്യാര്‍ഥികളെ അനലിസ്റ്റ്‌, സീനിയര്‍ അനലിസ്റ്റ്‌ ജോലികള്‍ക്കായി എല്‍പിയുവില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്‌തിട്ടുണ്ട്‌. മൈന്‍ഡ്‌ ട്രീ ആകട്ടെ ഗ്രാജുവേറ്റ്‌ എന്‍ജിനീയറിങ്‌ ട്രെയ്‌നികളായി 467 എല്‍പിയു വിദ്യാര്‍ഥികളെ ജോലിക്കെടുത്തു. ജെനറേഷന്‍ സി റോളുകളില്‍ 418 വിദ്യാര്‍ഥികളെയാണ്‌ കോഗ്നിസന്റ്‌ ടെക്‌നോളജി സൊല്യുഷന്‍സ്‌ റിക്രൂട്ട്‌ ചെയ്‌തത്‌. ആക്‌സന്‍ച്വര്‍ 279 എല്‍പിയു വിദ്യാര്‍ഥികള്‍ക്കും ടിസിഎസ്‌ 260 പേര്‍ക്കും കെപിഐടി ടെക്‌നോളജീസ്‌ 229 പേര്‍ക്കും ഡിഎക്‌സ്‌ സി ടെക്‌നോളജി 203 പേര്‍ക്കും എംഫസിസ്‌ 94 പേര്‍ക്കും ജോലി നല്‍കി.

lovely-professional-university-article1

റോബോട്ടിക്‌സ്‌ ആന്‍ഡ്‌ ഓട്ടമേഷന്‍, ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിങ്‌, മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ എന്നിങ്ങനെ കോര്‍ എന്‍ജിനീയറിങ്‌ സ്‌ട്രീമുകളിലാണ്‌ ഏറ്റവുമധികം പ്ലേസ്‌മെന്റ്‌ നടന്നത്‌. പാലോ ആള്‍ട്ടോ നെറ്റ്‌ വര്‍ക്‌സ്‌, സിലിക്കണ്‍ ലാബ്‌സ്‌, ട്രൈഡന്റ്‌ ഗ്രൂപ്പ്‌, നൂട്ടാനിക്‌സ്‌, ഓട്ടോഡെസ്‌ക്‌, ആമസോണ്‍ പോലുള്ള കമ്പനികളും ഈ സ്‌ട്രീമുകളിലെ വിദ്യാര്‍ഥികളെയാണ്‌ കൂടുതലും തേടിയെത്തിയത്‌. അതിവേഗം മാറുന്ന ലോകത്തിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതില്‍ എല്‍പിയു പ്രതിജ്ഞാബദ്ധരാണെന്ന്‌ രാജ്യസഭാംഗവും എല്‍പിയു സ്ഥാപക ചാന്‍സലറുമായ ഡോ. അശോക്‌ കുമാര്‍ മിത്തല്‍ പറയുന്നു. സര്‍വകലാശാലയുടെ മികച്ച പ്ലേസ്‌മെന്റ്‌ വിജയങ്ങളും മുന്‍നിര കമ്പനികളിലെ വിദ്യാര്‍ഥികളുടെ പ്ലേസ്‌മെന്റുകളും തുടര്‍ച്ചയായി ഭേദിക്കപ്പെടുന്ന റെക്കോര്‍ഡുകളും ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "അക്കാദമിക വിജ്ഞാനവും യഥാര്‍ത്ഥ ലോകത്തിലെ വ്യാവസായിക പരിചയവും കോര്‍ത്തിണക്കി ഉന്നത വിദ്യാഭ്യാസത്തെ തന്നെ പുനര്‍നിര്‍വചിക്കുന്നതാണ്‌ എല്‍പിയുവിന്റെ എഡ്യു റവല്യൂഷന്‍ സംരംഭം. പരമ്പരാഗത  സമവാക്യങ്ങള്‍ക്കപ്പുറം കടന്ന്‌ ചെല്ലുന്നതാണ്‌ ഈ പരിവര്‍ത്തനാത്മക സമീപനം. വിദ്യാര്‍ഥികളെ കരിയര്‍ വിജയത്തിന്‌ തയ്യാറാക്കുന്ന നൈപുണ്യ ശേഷികളുടെ വികസനത്തിന്‌ മാത്രമല്ല ഇവിടെ  ഊന്നല്‍. ഇതിലൂടെ അവര്‍ പുതിയ മൂല്യക്രമം ഉളവാക്കണമെന്നും നൂതനാശയങ്ങളെ മുന്നോട്ട്‌ നയിക്കണമെന്നും എല്‍പിയു കരുതുന്നു.

വിദ്യാഭ്യാസത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ഈ എഡ്യു റവല്യൂഷന്‍ വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ ആഗോള തൊഴില്‍ വിപണിയില്‍ മുന്നേറാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു", ഡോ. അശോക്‌ കൂട്ടിച്ചേര്‍ത്തു. എല്‍പിയു 2025 ബാച്ചിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതിയും അടുത്ത്‌ വരികയാണ്‌. അത്യന്തം മത്സരാത്മകമാണ്‌ എല്‍പിയുവിലെ പ്രവേശന പ്രക്രിയ. സര്‍വകലാശാലയില്‍ പ്രവേശനത്തിന്‌ വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷയും എല്‍പിയുനെസ്റ്റ്‌ 2025നും പാസ്സാകുകയും അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുകയും വേണം. പരീക്ഷയെയും പ്രവേശന പ്രക്രിയയെയും കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക https://bit.ly/4aOXDJq

English Summary:

Crushing the Competition: LPU's ₹2.5 Crore Placement & the Secret to Success. PU's 2025 Placement Success, ₹2.5 Crore Package, 7000+ Offers, Top Companies - See the Proof!.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com