Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ ഗുണനിലവാരമുയർത്തുന്ന ബജറ്റ്

student

പൊതുവിദ്യാഭ്യാസരംഗത്തു വൻ കുതിച്ചുചാട്ടത്തിന് ഊന്നൽ നൽകുന്ന സംസ്ഥാന ബജറ്റിലൂടെ പൊതുവിദ്യാലയങ്ങളിൽ പത്തു ശതമാനം കുട്ടികളുടെ വർധന ലക്ഷ്യമിടുന്നു. 45,000 ഹൈടെക് ക്ലാസ്മുറികൾ നിർമിക്കാനായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തൽ, സ്കൂൾ ലബോറട്ടറി നവീകരണം എന്നിവയ്ക്കു പുറമേ, ആയിരത്തിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കിഫ്‌ബിയിൽനിന്ന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ബജറ്റിലെ പ്രധാന നിർദേശങ്ങൾ
∙ ഹയർസെക്കൻഡറി സ്കൂളുകളിൽ 2,500 തസ്തികകൾ.
∙ എയ്ഡഡ് സ്കൂളുകൾക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട് വിഹിതം 50 കോടി രൂപ. ഒരു കോടി വരെ സർക്കാർ നൽകും.
∙ സ്കൂൾ യൂണിഫോമിന് കൈത്തറി ഉപയോഗം വ്യാപകമാക്കാൻ നടപടി സ്വീകരിക്കും.
∙ ഏറ്റവും നല്ല യൂണിവേഴ്സിറ്റിക്കും എമർജിങ് യങ് യൂണിവേഴ്സിറ്റിക്കും ഗവർണർ നൽകുന്ന വാർഷിക പുരസ്കാരത്തിന് ആറു കോടി.
∙ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് 430 കോടി
∙ വിദ്യാഭ്യാസ വായ്പാ പ്രതിസന്ധി പരിഹരിക്കാൻ എജ്യുക്കേഷൻ ലോൺ റീപേയ്മെന്റ് സപ്പോർട്ട് സ്കീം. വായ്പയുടെ 60 ശതമാനം നൽകി വായ്പാതിരിച്ചടവ് പൂർത്തിയാക്കാൻ സർക്കാർ സഹായം.
∙ സ്കൂൾ വിദ്യാഭ്യാസത്തിന് 863 കോടി.
∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 640 കോടി.
∙ ഇടമലക്കുടി പഞ്ചായത്തിൽ സ്കൂൾ അനുവദിക്കും.
∙ ഡിപ്പാർട്ട്മെന്റ് ഒാഫ് ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിന് 121 കോടി.
∙ മെഡിക്കൽ വിദ്യാഭ്യാസത്തിന് 470 കോടി.
∙ ഭിന്നശേഷിക്കാർക്ക് ഉന്നതവിദ്യാഭ്യാസമേഖലയിൽ അഞ്ചു ശതമാനം സംവരണം.
∙ 100 സ്കൂളുകളിൽ കൂടി സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് പദ്ധതി തുടങ്ങാൻ ഒൻപതു കോടി രൂപ.
∙ 200 വർഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്കൂളുകൾ അടക്കം ഏഴു വിദ്യാലയങ്ങൾക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി.
 

Your Rating: