Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിക്ക് 32.5 ലക്ഷത്തിന്റെ സ്കോളർഷിപ്പ്

abhijit-sanjeev അഭിജിറ്റ് സഞ്ജീവ്

യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി സ്കോളർഷിപ്പിന് നീണ്ടൂർ കുഴികണ്ടത്തിൽ അഭിജിറ്റ് സഞ്ജീവ് അർഹനായി. 43,200 യൂറോ (32.5 ലക്ഷം രൂപ) ആണ് സ്കോളർഷിപ് തുക. കൂടാതെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വാഴ്സിറ്റികളിൽ ശാസ്ത്ര സംവാദങ്ങളിൽ പങ്കെടുക്കുന്നതിനും ഗവേഷണത്തിലേ‍ർപ്പെടുന്നതിനും അടുത്ത ഒരുവർഷം അഭിജിറ്റിന് അവസരം ലഭിക്കും.

ഡൽഹി ഐഐടിയിൽ നിന്ന് അപ്ലൈഡ് ഒപ്റ്റിക്സിൽ ഒന്നാം റാങ്കോടെ എംടെക് നേടിയ അഭിജിറ്റ് ഉൾപ്പെടെ രണ്ടുപേർ മാത്രമെ ഇന്ത്യയിൽ നിന്ന് ഇക്കുറി സ്കോളർഷിപ്പിന് അർഹരായിട്ടുള്ളൂ. കുഴികണ്ടത്തിൽ സഞ്ജീവിന്റെയും കോട്ടയം ഡന്റൽ കോളജ് അസിസ്റ്റന്റ് പ്രഫസർ ബീനയുടെയും മകനാണ്.

Your Rating: