ADVERTISEMENT

മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില മലയാളം ചോദ്യോത്തരങ്ങൾ പരിചയപ്പെടാം...

∙‘ പാമ്പും ചാകണം കോലും ഒടിയരുത്’ ആശയം?

നഷ്ടം വരാതെ കാര്യം സാധിക്കണം

∙‘ഭൂഷണം’ എന്ന പദത്തിന്റെ വിപരീതം?

ദൂഷണം

∙ ഭാര്യയുടെ പിതാവ് എന്നതിന് ഒറ്റപ്പദം?

ശ്വശൂരൻ

  ജാമാതാവ്– മക്കളുടെ ഭർത്താവ്

  സ്യാലൻ –അളിയൻ

ഭാഗിനേയൻ– സഹോദരിപുത്രൻ

∙പ്രഥമ അഴീക്കോട് അവാർഡ് ലഭിച്ചത് ആർക്ക്?

ടി.െജ.എസ് ജോർജ്, 2013ലാണ് ലഭിച്ചത്

∙ 'Make hay while the sun shines' അർത്ഥം?

തക്കസമയത്ത് പ്രവർത്തിക്കണം

∙‘ പാതിരാ സൂര്യന്റെ നാട്ടിൽ’ എന്ന കൃതി  യാത്ര വിവരണമാണ്. എന്നാൽ ‘ഇബിലീസുകളുടെ നാട്ടിൽ’ എന്ന കൃതി?

നാടകം (ഇബിലീസുകളുടെ നാട്ടിൽ എഴുതിയത് എൻ പി ചെല്ലപ്പൻ നായരാണ്)

∙ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?’ കഥാകൃത്ത്

സിവിക് ചന്ദ്രൻ 

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി–കഥാകൃത്ത്– തോപ്പിൽ ഭാസി

∙‘ഒരുവേള പഴക്കമേറിയാൽ ഇരുളും വെളിച്ചമായി വരും’ ആരുടെ വരികള്‍?

കുമാരനാശാൻ

∙‘പവനൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി വി നാരായണൻ നായർ

  (പി സി കുട്ടിക്കൃഷ്ണൻ– ഉറൂബ്

മാധവന്‍ നമ്പൂതിരി– എംഎൻ. പാലൂർ

  ശത്രുഘ്നൻ– വി. ഗോവിന്ദൻക്കുട്ടി)

∙‘ വായസം’ എന്നതിന്റെ അർത്ഥമെന്ത്? 

കാക്ക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com