മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി ?

Exam-Preparation
SHARE

മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം.

∙‘വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ്’ എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെ?

റാണി ലക്ഷ്മി ഭായ് (മണികർണ്ണിക)

∙1857–ലെ ജോൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടത്

റാണി ലക്ഷ്മി ഭായ്

∙മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി ?

റാണി ലക്ഷ്മി ഭായ്

∙1857–ലെ സ്വാതന്ത്ര്യസമരത്തിന്റെ ബുദ്ധികേന്ദ്രം എന്ന വിശേഷണമുള്ളത് ആർക്ക് ?

നാനാസാഹിബ്

∙ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര് ?

ജവഹർലാൽ നെഹ്റു

∙ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ്?

താന്തിയ തോപ്പി

∙വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ച പട്ടാള മേധാവി?

സർ ഹ്യൂ റോസ്

∙ഝാൻസി റാണിയുടെ ജീവിതം പ്രമേയമാക്കി ക്വീൻ ഓഫ് ഝാൻസി എന്ന പുസ്തകം രചിച്ച സാഹിത്യകാരി?

മഹാശ്വേതാ ദേവി

∙1857–ലെ വിപ്ലവത്തെ നേരിട്ട ബ്രിട്ടീഷ് സൈനിക തലവൻ?

കോളിൻ കാംബെൽ

∙1857–ലെ വിപ്ലവത്തിന്റെ ഫലമായി റംഗൂണിലേക്ക് നാടുകട ത്തപ്പെട്ട മുഗൾ ചക്രവർത്തി?

ബഹദൂർ ഷാ രണ്ടാമൻ

∙വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

∙ഝാൻസിറാണി വീരമൃത്യു വരിച്ചതെന്ന്?

1858 ജൂൺ 18

∙ഇന്ത്യയുടെ നിയന്ത്രണാധികാരം ഈസ്റ്റിന്ത്യാ കമ്പനിക്ക് നഷ്ടപ്പെടുത്തിയ നിയമം?

1858 – ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

∙1857 ദി ഗ്രേറ്റ് റെബലിയൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?

അശോക് മേത്ത

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA